ആവേശച്ചൂടിൽ കൊട്ടിക്കലാശം

ആവേശച്ചൂടിൽ കൊട്ടിക്കലാശം

ചെന്നൈ : വീറുംവാശിയും നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്് പ്രചാരണത്തിന് ചൊവ്വാഴ്ച വൈകീട്ട് തിരശ്ശീല വീണു. ബുധനാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം സംസ്ഥാനത്തെ 5.67 കോടി വോട്ടർമാർ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തും. 4,023 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. To advertise here, കൊടുംചൂടിനെ വകവെക്കാതെയാണ് പ്രചാരണത്തിന്റെ സമാപനദിവസം പാർട്ടി പ്രവർത്തകർ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. കൊളത്തൂരിൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനും സേലത്ത് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും പി.എം.കെ. നേതാവ് അൻപുമണി രാംദാസും തിരുവാൺമിയൂരിൽ ടിവി.കെ. അധ്യക്ഷൻ വിജയ്‌യും അവസാനദിവസത്തെ പ്രചാരണത്തിന് നേതൃത്വം നൽകി. കഴിഞ്ഞ അഞ്ചുവർഷത്തെ ദ്രാവിഡ മാതൃകാ ഭരണത്തിന്റെ ഗുണഫലങ്ങൾ തുടരുന്നതിന് ബുദ്ധിപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അഭ്യർഥിച്ചു. ഡി.എം.കെ.ക്ക്‌ ഭരണത്തുടർച്ച ലഭിക്കില്ലെന്ന ചരിത്രം ഇത്തവണ തിരുത്തപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ രക്ഷയ്ക്കുള്ള അവസാന പോരാട്ടമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമിയുടെ അഭിപ്രായം. പാട്ടാളി മക്കൾ കക്ഷിയിൽ ഭിന്നതയുണ്ടാക്കിയത് മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് അൻപുമണി രാംദാസ് ആരോപിച്ചു. മേയ് നാലിന് തമിഴ്‌നാട്ടിൽ എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്ന്് ബി.ജെ.പി.യുടെ പ്രചാരണം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെട്ടു. അഴിമതിക്കെതിരായ വിസിൽ വിപ്ലവത്തിന് ഒരുങ്ങാൻ ടി.വി.കെ. നേതാവ് വിജയ് ആഹ്വാനംചെയ്തു. തിരഞ്ഞെടുപ്പുപ്രഖ്യാപനം കഴിഞ്ഞ് 37 ദിവസംനീണ്ട പ്രചാരണത്തിന് വിവിധദിവസങ്ങളിലായി എൻ.ഡി.എ.ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ തമിഴ്‌നാട്ടിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ ഡി.എം.കെ. സഖ്യത്തിനു വേണ്ടിയെത്തി. തനിച്ചു മത്സരിക്കുന്ന ടി.വി.കെ.യുടെ പ്രചാരണത്തിന് വിജയ്‌യും നാം തമിഴർ കക്ഷിയുടെ പ്രചാരണത്തിന് സീമാനും നേതൃത്വംനൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശച്ചൂടിൽ കൊട്ടിക്കലാശം — Mathrubhumi | Boolokam | Boolokam