ആവേശമായി കണിയാപൊയ്ക കുതിരയെടുപ്പ്

ആവേശമായി കണിയാപൊയ്ക കുതിരയെടുപ്പ്

M
MathrubhumiSource Link
പുത്തൂർ : കണിയാപൊയ്ക ഭഗവതിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന കുതിരയെടുപ്പും കെട്ടുകാഴ്ചകളും ആവേശമായി. To advertise here, ഞായറാഴ്ച വൈകുന്നേരത്തോടെ കണിയാപൊയ്ക ഏലായിലും ക്ഷേത്രാങ്കണത്തിലും ഭക്തജനങ്ങൾ തിങ്ങിനിറഞ്ഞു. വിവിധ കരകളുടെ എടുപ്പുകുതിരകൾ ഭക്തരുടെ തോളിലേറി കണിയാപൊയ്ക കുന്ന്‌ കയറുമ്പോൾ ആർപ്പുവിളികളോടെ കാഴ്ചക്കാരുടെ ആവേശം അണപൊട്ടി. പിന്നീട് വലിയ ഒറ്റക്കാളയും മുകളിലെത്തി. ചെറുതും വലുതുമായ മറ്റ് നിരവധി കെട്ടുരുപ്പടികളും കെട്ടുകാഴ്ചയിൽ അണിനിരന്നു. തുടർന്ന് ക്ഷേത്രസന്നിധിയിൽ കെട്ടുകാഴ്ചകളുടെ ആറാട്ടു നടന്നു. ആചാരപ്പെരുമയുടെ ചൂട്ടുവരവും ഉദിരക്കലം വഴിപാടും കരപറച്ചിലും തോറ്റംപാട്ടും കുത്തിയോട്ടവുമെല്ലാം ഉത്സവത്തിന്റെ ഭാഗമായി നടന്നു. Published: 23 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശമായി കണിയാപൊയ്ക കുതിരയെടുപ്പ് — Mathrubhumi | Boolokam | Boolokam