ആവേശമായി ശക്തന്റെ റോഡ്‌ഷോ

ആവേശമായി ശക്തന്റെ റോഡ്‌ഷോ

M
MathrubhumiSource Link
നെയ്യാറ്റിൻകര : തൊട്ടടുത്ത മണ്ഡലമായ പാറശ്ശാലയിൽ ഹാട്രിക് വിജയം സി.കെ.ഹരീന്ദ്രൻ നേടിയപ്പോൾ നെയ്യാറ്റിൻകരയിലെ എൽ.ഡി.എഫിന്റെ ഹാട്രിക് സ്വപ്നത്തിനു തിരിച്ചടി നൽകി യു.ഡി.എഫിലെ എൻ.ശക്തൻ. പത്തുവർഷത്തിനുശേഷം മണ്ഡലം തിരിച്ചുപിടിച്ച എൻ.ശക്തന്റെ വിജയാഹ്ലാദ റോഡ്ഷോ പ്രവർത്തകരിൽ ആവേശം വിതറി. വഴിമുക്കിൽനിന്നാരംഭിച്ച റോഡ്ഷോ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ സമാപിച്ചു. To advertise here, ഇക്കുറി ഹാട്രിക് മോഹവുമായി മത്സരത്തിനിറങ്ങിയ എൽ.ഡി.എഫിൽനിന്ന്‌ പത്തുവർഷത്തിനിപ്പുറം സീറ്റ് തിരികെപ്പിടിച്ചതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏക നഗരസഭയിൽ വീണ്ടും എൽ.ഡി.എഫ്. അധികാരമുറപ്പിച്ചപ്പോൾ നാല് പഞ്ചായത്തുകൾ യു.ഡി.എഫ്. നിലനിർത്തി. ഈ നാല് പഞ്ചായത്തുകളാണ് 11 റൗണ്ട് വോട്ടെണ്ണലിനിപ്പുറം വിജയം യു.ഡി.എഫ്. ക്യാമ്പിലെത്തിച്ചത്. ചെങ്കൽ, കുളത്തൂർ, കാരോട്, തിരുപുറം പഞ്ചായത്തുകളാണ് യു.ഡി.എഫിനു തുണയായത്. യു.ഡി.എഫിനെ കൈവിട്ട നഗരസഭയിലും അതിയന്നൂർ പഞ്ചായത്തിലും ഇക്കുറി യു.ഡി.എഫിനു നില മെച്ചപ്പെടുത്താനായതു നേട്ടമായിട്ടാണ് നേതൃത്വം വിലയിരുത്തുന്നത്. വഴിമുക്കിൽനിന്നുമാണ് എൻ.ശക്തന്റെ റോഡ്‌ഷോ ആരംഭിച്ചത്. പ്രവർത്തകരുടെ അകമ്പടിയോടെ ആരംഭിച്ച റോഡ്ഷോ നെയ്യാറ്റിൻകര നഗരത്തിലൂടെ കടന്ന് പെരുമ്പഴുതൂരിലെത്തി. തിരികെ നഗരം വഴി ഓലത്താന്നിയിലെത്തി. തുടർന്ന് കൊടങ്ങാവിള, കമുകിൻകോട്, അവണാകുഴി, നെല്ലിമൂട്, പഴയകട, തിരുപുറം, മാവിളക്കടവ്, ഊരംവിള, കുളത്തൂർ, ഉച്ചക്കട, പൊഴിയൂരിലെത്തി. അവിടെനിന്ന്‌ ഉച്ചക്കട, പഴയ ഉച്ചക്കട, പാവാറ, ഊരമ്പ്, ചെങ്കവിള, മാറാടി, ചാരോട്ടുകോണം, പ്ലാമൂട്ടുക്കട, മര്യാപുരം, ഉദിയൻകുളങ്ങര, അമരവിള വഴി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ സമാപിച്ചു. ഓരോ സ്വീകരണകേന്ദ്രത്തിലും നൂറുകണക്കിനു പ്രവർത്തകർ വിജയിയായ എൻ.ശക്തനെ വരവേറ്റു. ഓരോ കേന്ദ്രത്തിലും ചുരുങ്ങിയ വാക്കുകളിൽ എൻ.ശക്തൻ വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചു. നൂറുകണക്കിന്‌ യു.ഡി.എഫ്. പ്രവർത്തകർ കാറുകളിലും ബൈക്കുകളിലുമായി എൻ.ശക്തന്റെ റോഡ്ഷോയ്ക്കൊപ്പം കൂടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!