ആശങ്കയുടെ നിഴലിൽ; ആർഭാടമില്ലാത്ത പെരുന്നാളാഘോഷം

ആശങ്കയുടെ നിഴലിൽ; ആർഭാടമില്ലാത്ത പെരുന്നാളാഘോഷം

M
MathrubhumiSource Link
കാസർകോട് : പെരുന്നാൾദിനത്തെ സ്വാഗതം ചെയ്ത് ശവ്വാലിൻ അമ്പിളി മാനത്ത് തെളിയുമ്പോഴും നാട്ടിൽ പെരുന്നാളാഘോഷിക്കുന്നരുടെ മനസ്സിൽ പ്രിയപ്പെട്ടവരുടെ വിളികളാണ്. 'പ്രാർഥിക്കണേ... എന്നതു മാത്രമാണ് അവരുടെ അഭ്യർഥന. യുദ്ധഭീതിയിൽ നിൽക്കുന്ന ഗൾഫുനാടുകളിലുള്ളവരാണ് ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിം കുടുംബങ്ങളിലുമുള്ളത്. നാട്ടിലുള്ള കുടുംബക്കാർക്ക് ഇച്ചയായും ചാച്ചയായും പലരുമങ്ങനെ യുദ്ധഭീതിയുടെ നിഴലിൽ നിൽക്കുമ്പോഴെങ്ങനെ ഇവിടുള്ളവർക്ക് മനഃസമാധാനത്തോടെ ഈദ് മുബാറക് പറയും. To advertise here, ആശങ്കൾക്കിടയിലും ആഘോഷം പൊൽസാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റംസാനിൽ നേടിയ ആത്മീയ ചൈതന്യം ഇനിയുള്ള ദിവസങ്ങളിലും നിലനിർത്താനുള്ള ഒരുക്കം. അതിനിടിയിൽ കുടുംബബന്ധങ്ങൾ കോർത്തും കൂടെയുള്ളവരെ ചേർത്തുപിടിച്ചും സ്നേഹം കൈമാറുന്ന തിരക്കിലായിരിക്കും അവർക്ക് ഈദുൽ ഫിത്വറെന്ന ചെറിയ പെരുന്നാൾ. പെരുന്നാൾ ദിനത്തിൽ ഏറ്റവും പുണ്യമായി കരുതുന്ന ഫിത്വർ സക്കാത്ത് വിതരണമുൾപ്പടെയുള്ളവയുടെ അവസാനവട്ട ഒരുക്കത്തിലാണവർ. നിറങ്ങളാൽ നിറയുന്ന പെരുന്നാൾ ദിനം അത്യാവശ്യമുള്ള വസ്ത്രങ്ങളെടുത്തും മറ്റും തൃപ്തരാവുകയാണ്. യുദ്ധഭീതി കാരണം വരുമാനമില്ലാതായിപ്പോയ പ്രവാസി കുടുംബങ്ങൾ നിരവധിയുണ്ട്. ഏറെ പ്രതിസന്ധികൾക്കിടയിലും അവരതൊന്നും കുടുംബത്തെ അറിയിക്കാതെ അന്യനാടുകളിൽ കഴിച്ചുകൂട്ടുകയാണ്. അതോടൊപ്പം നാട്ടിൽ ക്ലബുകളും വിവിധ രാഷ്ട്രീയപാർട്ടികളും നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളും അവരാൽ കഴിയുന്ന വിധം പങ്കെടുക്കുന്നുമുണ്ട്. സാന്ത്വനപ്രവർത്തനങ്ങളുമായി സഹകരിക്കുമ്പോഴും നാട്ടിലുള്ളവരിൽ പലരും ഓർക്കാതെ പോകുന്നവരാണ് പ്രവാസികൾ. ചോരനീരാക്കിയുണ്ടാക്കുന്ന പണം നാട്ടിലെ പാവപ്പെട്ട ഒരു കുടുംബത്തിനെങ്കിലും ഉപകരിക്കട്ടെ എന്ന നിശ്ചയത്തോടെ നൽകുന്നവർ പ്രവാസലോകത്തെ ഭീതിജനകമായ കഥകൾ പലതും കുടുംബത്തെ അറിയിക്കുന്നില്ലെന്നു മാത്രം., ഇങ്ങനെയൊരു പ്രത്യേക സാഹചര്യത്തിലും നാട്ടിലെ റിലീഫ് പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ സന്നദ്ധസംഘടനകൾക്ക് ഇവർ നൽകുന്ന പിന്തുണ ചെറുതല്ലെന്നും സാമൂഹികപ്രവർത്തകനും ചൗക്കി കുന്നിലിലെ ഗ്രീൻസ്റ്റാർ ക്ലബ് ജനറൽ സെക്രട്ടറിയുമായ മൂസാ ബാസിത്ത് പറയുന്നു. Published: 20 Mar 2026, 02:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശങ്കയുടെ നിഴലിൽ; ആർഭാടമില്ലാത്ത പെരുന്നാളാഘോഷം — Mathrubhu… | Boolokam