മാന്നാർ : സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരെയും ആരോഗ്യവകുപ്പിന്റെ പരിധിയിൽ വരുന്ന ആശവർക്കർമാരെയും സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി. യൂണിയൻ ചെന്നിത്തല മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. To advertise here, 146-ാം നമ്പർ തൃപ്പെരുന്തുറ ശാഖാ ഹാളിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ പി. മോഹനൻ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. വി. ബിനുരാജ്, പുഷ്പാ ശശികുമാർ, ടി.കെ. അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, കെ. വിശ്വനാഥൻ, വിജയൻ വൈജയന്തി, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ബിനി സതീശൻ, ലേഖാ വിജയകുമാർ, പ്രവദാ രാജപ്പൻ, കെ.വി. സുരേഷ് കുമാർ, സഹദേവൻ തകിടിയിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. വിശ്വനാഥൻ (ചെയ.), വിജയൻ വൈജയന്തി (വൈസ് ചെയ.), പി. മോഹനൻ (കൺ.), സഹദേവൻ തകിടിയിൽ (ട്രഷ.). Published: 04 May 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആശവർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം- എസ്.എൻ.ഡി.പി.
M
MathrubhumiSource Link
about 3 hours ago
