കോട്ടയം: നിയമസഭയിലേക്കുള്ള നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ഏറ്റവുംപ്രായം കുറഞ്ഞ, മുന്നണിസ്ഥാനാർഥി ഏറ്റുമാനൂരിലെ എൻ.ഡി.എ. പ്രതിനിധി ആതിര ഡി.നായർ. വയസ്സ് 25. പ്രായത്തിലൊക്കെ എന്തുകാര്യമെന്ന് പറയുന്നവരോട് ‘പ്രായത്തിലും കാര്യമുണ്ട് ചേട്ടാ’ എന്ന് ചങ്കൂറ്റത്തോടെ പറയും ആതിര. To advertise here, ‘‘എനിക്കെതിരേ ഇപ്പോഴേ പലരും സൈബർ ബുള്ളിയിങ് ആരംഭിച്ചിട്ടുണ്ട്. അതിലൊന്നും ഭയമില്ല. കിഴക്കന്പലത്തിൽ ‘ട്വന്റി ട്വന്റി’ നടപ്പാക്കിയ, സബ്സിഡി വിലയിൽ സാധനങ്ങൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് അടക്കം കുറെയേറെ പദ്ധതികളുണ്ട്, ആതിരയുടെ മനസ്സിൽ. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. നിലവിൽ ഓൺലൈൻ വ്യവസായിയാണ്. സൈബർ ഫോറൻസിക്കിൽ ഡിഗ്രിയും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ജനഹൃദയത്തിനൊപ്പം സമരങ്ങളുടെ മുന്നറ്റത്തുനിന്ന് ജനഹൃദയം അടുത്തുകണ്ടിട്ടുണ്ട് 26 വയസ്സുള്ള ആഷ്ന തന്പി. പണേമാ പ്രശസ്തിയോ അല്ല, മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് ആഷ്ന ഏറ്റുമാനൂരിൽ എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായത്. പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥി. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. ‘‘പഠിച്ചശേഷം സ്ഥിരവരുമാനം ഉറപ്പിച്ചു കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ജനകീയസമരങ്ങളുടെ ഭാഗമാകണമെന്നുള്ളത് തീരുമാനമാണ്. അതിന് കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട്.’’കൈയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം മതിയെന്നാണ് ആഷ്നയുടെ പക്ഷം. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചു. മഹാരാജാസ് കോേളജിൽ ബിരുദവിദ്യാർഥിയായിരിക്കെ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019-ൽ എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ജേണലിസം പി.ജി. ഡിപ്ലോമ നേടി. പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററായ ആഷ്‌ന ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എ.ഐ.ഡി.എസ്.ഒ. സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമാണ്. എറണാകുളം അരയൻകാവ് സ്വദേശികളായ മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകർ. ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽനിന്ന് പ്രചാരണ ആവശ്യത്തിനായി പാട്ടപ്പിരിവ് നടത്തുന്ന സഹപ്രവർത്തകർക്കൊപ്പവും ആഷ്നയുണ്ട്. Content Highlights: Athira D Nair, the youngest NDA candidate at 25, brings a tech-savvy and development-oriented vision., Ashna Thampi, the SUCI candidate, highlights the power of grassroots movements with minimal financial assets., The profiles showcase a shift toward youth representation in Kerala's political landscape., Both candidates emphasize resilience against cyberbullying and commitment to public service over personal gain. Published: 26 Mar 2026, 08:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ; ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി 25-കാരി ആതിര
M
MathrubhumiSource Link
about 2 months ago