ആസ്വാദനവിരുന്നേകികൊല്ലകൽ വിഷുക്കെട്ടുകാഴ്ച

ആസ്വാദനവിരുന്നേകികൊല്ലകൽ വിഷുക്കെട്ടുകാഴ്ച

മുതുകുളം : മുതുകുളം വടക്ക് കൊല്ലകൽ പോരൂർമഠം ദേവീക്ഷേത്രത്തിലെ വിഷുക്കെട്ടുകാഴ്ച കാണികൾക്ക് ആസ്വാദനവിരുന്നേകി. വിവിധഭാഗങ്ങളിൽനിന്നുള്ള കെട്ടുകാഴ്ചകൾ ബുധനാഴ്ച സന്ധ്യയോടെ മുതിരക്കാല ക്ഷേത്രത്തിനുസമീപം ഒത്തുചേർന്നതോടെ ദേവി എഴുന്നള്ളിയെത്തി സ്വീകരിച്ചു. തുടർന്ന്, കെട്ടുകാഴ്ചകൾ ഓരോന്നായി ക്ഷേത്ര സന്നിധിയിലെത്തി ദർശനംനടത്തി മടങ്ങി. നൂറ്റിയൊന്നുകലം വരവ്, കുത്തിയോട്ടംവരവ് തുടങ്ങിയവയുമുണ്ടായിരുന്നു. To advertise here, മുതുകുളം വടക്ക് പുത്തൻമഠം മഹാദേവർ ക്ഷേത്രത്തിലും വിഷു ഉത്സവത്തിന്റെ ഭാഗമായി പകൽക്കാഴ്ചയുണ്ടായിരുന്നു. മുതുകുളം തെക്ക് പുന്നയ്ക്കൽ ദേവീക്ഷേത്രത്തിൽനിന്നു തുടങ്ങി വെട്ടത്തുകടവിൽനിന്നു നേർച്ചക്കാവടികളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി. Published: 17 Apr 2026, 02:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആസ്വാദനവിരുന്നേകികൊല്ലകൽ വിഷുക്കെട്ടുകാഴ്ച — Mathrubhumi |… | Boolokam