ആൻഫീൽഡിലെ സലാ യുഗം അവസാനിക്കുന്നു; ഈ സീസണോടെ ലിവർപൂൾ വിടാനൊരുങ്ങി താരം

ആൻഫീൽഡിലെ സലാ യുഗം അവസാനിക്കുന്നു; ഈ സീസണോടെ ലിവർപൂൾ വിടാനൊരുങ്ങി താരം

M
MathrubhumiSource Link
ലണ്ടൻ: ലിവർപൂൾ എഫ്സിയുടെ ഇതിഹാസ താരം മുഹമ്മദ് സലാ ആൻഫീൽഡിലെ ഒൻപത് വർഷം നീണ്ട കരിയറിന് ശേഷം ഈ സീസണൊടുവിൽ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചു. 2017-ൽ ലിവർപൂളിലെത്തിയ സലാ ക്ലബ്ബിനായി 255 ഗോളുകൾ നേടിയിട്ടുണ്ട്. ടീമിന് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എട്ട് പ്രധാന കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശേഷമാണ് താരം ഈ സീസൺ അവസാനത്തോടെ പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. സലാ ക്ലബ്ബ് വിടുന്ന കാര്യം ലിവർപൂൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. To advertise here, 33-കാരനായ സലാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2017-ൽ എഎസ് റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സലാ, ക്ലബ്ബിനായി 435 മത്സരങ്ങളിൽ നിന്നാണ് 255 ഗോളുകൾ നേടിയത്. ലിവർപൂൾ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയവരിൽ റോജർ ഹണ്ട്, ഇയാൻ റഷ് എന്നിവർക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് താരം. ഒമ്പതു വർഷത്തെ ലിവർപൂൾ കരിയറിൽ ക്ലബ്ബിനൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പുകൾ, ക്ലബ് വേൾഡ് കപ്പ്, യുഇഎഫ്എ സൂപ്പർ കപ്പ് എന്നിവ ഉൾപ്പെടെ എട്ട് പ്രധാന കിരീടങ്ങൾ താരം നേടി. നാല് തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് (2017-18, 2018-19, 2021-22, 2024-25) സ്വന്തമാക്കിയിട്ടുണ്ട്. Content Highlights: Mohamed Salah confirms departure from Liverpool after 9 seasons, Scored 255 goals in 435 appearances for the club, Won 8 major titles including the Champions League and Premier League, Four-time Premier League Golden Boot winner, Third-highest goalscorer in Liverpool history Published: 25 Mar 2026, 11:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആൻഫീൽഡിലെ സലാ യുഗം അവസാനിക്കുന്നു; ഈ സീസണോടെ ലിവർപൂൾ വിടാനൊ… | Boolokam