തലശ്ശേരി: ആർ.എസ്.എസ്. പ്രവർത്തകനും ബസ് ക്ലീനറുമായ പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് വീട്ടീൽ എം.കെ.റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് സി.പി.എം. പ്രവർത്തകർക്ക് വിവിധ വകുപ്പുകളിൽ കഠിനതടവും പിഴയും കോടതി വിധിച്ചു. ഏഴ് പ്രതികളുള്ള കേസിൽ നാലുപേരെ കോടതി വെറുതെവിട്ടിരുന്നു. To advertise here, കേസിൽ രണ്ടാംപ്രതി പന്തക്കപ്പാറ പുത്തൻപറമ്പത്ത് വീട്ടിൽ പി.കെ.ഷഫീഖ് (42), ആറാം പ്രതി വടക്കുമ്പാട് തെക്കേ കണ്ണോളിൽ വീട്ടിൽ കെ.കെ.ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത് (47), ഏഴാം പ്രതി എരുവട്ടി, സജിന നിവാസിൽ ഷൈജു എന്ന ഷൈജു കോമ്പ് (40) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമൽ ശിക്ഷിച്ചത്. ആറാം പ്രതി ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. രണ്ടാം പ്രതി ഷഫീഖ്, ഏഴാം പ്രതി ഷൈജു എന്നിവർക്ക് എട്ടുവർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം വീതം അധികതടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്ന് രണ്ട് ലക്ഷം രൂപ പരിക്കേറ്റ റൈജേഷിന് നൽകാനും കോടതി ഉത്തരവിട്ടു. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പിണറായിലെ പുതിയ പുരയിൽ സി.കെ.റഹിം(31), മൂന്നാംപ്രതി എരുവട്ടി കണ്ടോത്ത് വീട്ടിൽ കെ.ജ്യോതിഷ്(31), നാലാം പ്രതി എരുവട്ടി കണ്ണോത്ത് പൊയിൽ വീട്ടിൽ നിജോയി (28) അഞ്ചാം പ്രതി പിണറായിയിലെ പുതിയപുരയിൽ ഹൗസിൽ കെ.തേജസ്(24)എന്നിവരെയാണ് വെറുതെ വിട്ടത്. 2015 നവംബർ 23-ന് ഉച്ചയ്ക്ക് 1.15-ഓടെ എരുവട്ടി കൊഴൂർ നോർത്തിലെ ബോഡി വർക്ക്ഷോപ്പിലാണ് കേസിനാസ്പദമായ സംഭംവം നടന്നത്. റൈജേഷിനെ ബസിനുള്ളിൽ സംഘം ചേർന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. കൈപ്പത്തി അറ്റുപോയ റൈജേഷിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേർക്കുകയുമായിരുന്നു. ആറാം പ്രതിയായ കെ.കെ.ശ്രീജിത്ത് ആർ.എസ്.എസ്. പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രേഷ്മയും റൈജേഷിനുവേണ്ടി അഭിഭാഷകൻ പി.പ്രേമരാജനും ഹാജരായി. Content Highlights: Three CPM workers convicted for the amputation attack on an RSS worker., Sixth accused sentenced to 14 years rigorous imprisonment and heavy fines., Second and seventh accused sentenced to 8 years rigorous imprisonment., Compensation of 2 lakh rupees ordered for the victim., Four other accused acquitted due to lack of evidence. Published: 19 Apr 2026, 12:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: സിപിഎം പ്രവർത്തകർക്ക് കഠിനതടവും പിഴയും
M
MathrubhumiSource Link
21 days ago