ആർക്കും ഉപകരിക്കപ്പെടാതെആലത്താംവളപ്പ് ജലവിതരണപദ്ധതി

ആർക്കും ഉപകരിക്കപ്പെടാതെആലത്താംവളപ്പ് ജലവിതരണപദ്ധതി

M
MathrubhumiSource Link
ആലക്കോട് : ഒരു പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുന്നതിനായി മൂന്നുപതിറ്റാണ്ട് മുമ്പ് ആലക്കോട് പഞ്ചായത്ത് തുടങ്ങിയ ആലത്താംവളപ്പ് കുടിവെള്ളപദ്ധതി നോക്കുകുത്തിയായി മാറി. ലക്ഷങ്ങൾ മുടക്കിയ പദ്ധതി ആർക്കും പ്രയോജനമില്ലാതെ നശിക്കുകയാണ്. To advertise here, സ്വകാര്യവ്യക്തി പദ്ധതിക്കായി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് കുളം, കിണർ, പമ്പ് ഹൗസ്, ടാങ്ക്, വൈദ്യുതി കണക്ഷൻ, മോട്ടോറുകൾ എന്നിവയുണ്ടാക്കിയിട്ടും പദ്ധതി ഉപേക്ഷിക്കപ്പെട്ടത് ജനരോഷത്തിനിടയാക്കിയിരുന്നു. പദ്ധതിയെക്കുറിച്ച് ആലക്കോട് പഞ്ചായത്തിൽ അന്വേഷിച്ച നാട്ടുകാരോടും രാഷ്ട്രീയപാർട്ടി പ്രതിനിധികളോടും ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതർ പറഞ്ഞത് പഞ്ചായത്ത് ആസ്തിപട്ടികയിൽ ഈ പദ്ധതി ഇല്ലെന്നാണ്. ഇക്കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ യാഥാർഥ്യം മനസ്സിലാക്കാനും പഞ്ചായത്തിന്റെ നിരുത്തരവാദിത്വം തുറന്നുകാട്ടാനുമായി തിക്കല്ലൂർ കരുണാകരൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തര നടപടിയാവശ്യപ്പെട്ട് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ഇതിനെത്തുടർന്ന് നടത്തിയ രേഖാപരിശോധനയിൽ, ആലത്താംവളപ്പ് ജലവിതരണപദ്ധതി ആലക്കോട് പഞ്ചായത്ത് ആസ്തിയിൽപ്പെട്ടതാണെന്ന് കണ്ടെത്തി. ഇതോടെ പദ്ധതി ഉടൻ പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആലക്കോട് പഞ്ചായത്ത് ആസ്തിയിലുള്ള പദ്ധതിക്ക് ശാപമോക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരിപ്പോൾ. പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളമില്ലാത്തതിനാൽ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന് ജനങ്ങൾ പ്രത്യാശിക്കുന്നു. ലക്ഷങ്ങൾ മുടക്കിയ പദ്ധതിയോട് പഞ്ചായത്ത് കാട്ടിയ നിരുത്തരവാദ സമീപനത്തിൽ ജനങ്ങൾ രോഷത്തിലാണ്. ഇവിടെ പണിത കിണറും കുളവും സ്ഥാപിച്ച മോട്ടോറുമെല്ലാം നശിച്ചിരിക്കുകയാണ്. കിണർ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. ഇത്‌ നന്നാക്കിയെടുത്താൽ ആലത്താംവളപ്പ്, ചെറുപാറ പ്രദേശത്തെ കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനാകും. Published: 19 Mar 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർക്കും ഉപകരിക്കപ്പെടാതെആലത്താംവളപ്പ് ജലവിതരണപദ്ധതി — Mathr… | Boolokam