ആർട്ടെമിസ് II: ചന്ദ്രന് സമീപത്തുകൂടി ഓറിയോൺ; അത്യപൂർവ ദൃശ്യങ്ങൾ പങ്കുവെച്ച് മസ്‌ക് | VIDEO

ആർട്ടെമിസ് II: ചന്ദ്രന് സമീപത്തുകൂടി ഓറിയോൺ; അത്യപൂർവ ദൃശ്യങ്ങൾ പങ്കുവെച്ച് മസ്‌ക് | VIDEO

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 07 April 2026, 05:22 PM IST നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക്‌ ചന്ദ്രന്‍ താത്കാലികമായി തടസ്സപ്പെടുത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടത്. ഓറിയോണ്‍ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നു | screengrab നാസയുടെ ആർട്ടെമിസ് II ദൗത്യ സംഘാംഗങ്ങളുമായി ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ വിസ്മയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ബഹിരാകാശത്തുനിന്നുള്ള ചന്ദ്രോപരിതലത്തിന്റെ അത്യപൂർവ കാഴ്ച സമ്മാനിക്കുന്നതാണ് വീഡിയോ. To advertise here, ഓറിയോൺ ക്യാപ്സ്യൂൾ ചന്ദ്രന് സമീപത്തുകൂടി പറന്നുപോകുന്നത് അസാധാരണമായ വ്യക്തതയോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങളിൽ കാണാം. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും മലകളും വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സംരംഭകനായ മരിയോ നവാഫൽ പങ്കുവെച്ച മറ്റൊരു ക്ലിപ്പും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ചന്ദ്രന്റെ ദൃശ്യങ്ങൾ ആർട്ടെമിസ് II അയച്ചിരിക്കുന്നു. അത്രയധികം അടുത്തും വ്യക്തതയോടെയും ചന്ദ്രനെ കാണാം. ഓരോ ഗർത്തവും മലയും പറന്നുപോകുന്നതുപോലെ കാണാം. 50 വർഷത്തിനുശേഷം ആദ്യമായി മനുഷ്യർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നു. കാഴ്ച തീർത്തും അവിശ്വസനീയമാണ്.' - നവാഫൽ എഴുതി. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോൾ 40 മിനിറ്റ് നീണ്ട ആശയവിനിമയ സംവിധാനങ്ങളിലെ തടസത്തിനുശേഷം പേടകം വീണ്ടും പ്രവർത്തനക്ഷമമാകുന്ന നിർണായക നിമിഷവും ഈ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക്‌ ചന്ദ്രൻ താത്കാലികമായി തടസ്സപ്പെടുത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനങ്ങൾ തടസപ്പെട്ടത്. ഇത് ദൗത്യത്തിലെ ഒരു സാധാരണവും എന്നാൽ നിർണായകവുമായ ഘട്ടമായിരുന്നു. Content Highlights: Artemis 2 captures high-definition lunar surface footage in 2026., First human-crewed lunar orbit mission in over 50 years., Successful reconnection after a 40-minute communications blackout., Demonstrates advanced capabilities of the Orion spacecraft. Published: 07 Apr 2026, 05:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർട്ടെമിസ് II: ചന്ദ്രന് സമീപത്തുകൂടി ഓറിയോൺ; അത്യപൂർവ ദൃശ്യ… | Boolokam