ടെക്‌നോളജി ഡെസ്‌ക് Last Updated: 08 April 2026, 09:23 PM IST ഭൂമിക്ക് ഏകദേശം 122 കിലോമീറ്റര്‍ മുകളില്‍ വെച്ച് ഓറിയോണിന്റെ സര്‍വീസ് മൊഡ്യൂള്‍ യാത്രികരുടെ ക്യാപ്സ്യൂളില്‍ നിന്ന് വേര്‍പെടും. തുടര്‍ന്ന് ക്യാപ്സ്യൂള്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. 1. ഓറിയോണ്‍ പേടകത്തിലെ ക്യാമറ പകര്‍ത്തിയ ദൃശ്യം. 2. നാലംഗ സംഘം പേടകത്തിനുള്ളില്‍. Photo - AP ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി ആർട്ടെമിസ് II ദൗത്യത്തിൽ പങ്കാളികളാകുന്ന നാലംഗ സംഘം. ഭൂമിയിൽ നിന്ന് ചരിത്രത്തിൽ ഇതുവരെ ഒരു മനുഷ്യനും പോയിട്ടില്ലാത്ത ദൂരത്തേക്ക് യാത്രചെയ്ത ശേഷമാണ് ഇവർ തിരിച്ചെത്താനൊരുങ്ങുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരുമായി നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം ഏപ്രിൽ 11-ന് ഇന്ത്യൻ സമയം രാവിലെ 5:37-ന് ന് സാൻ ഡിയാഗോ തീരത്ത് കടലിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. To advertise here, ദൗത്യം ഇതുവരെ അവസാനിച്ചിട്ടില്ല. ഏറ്റവും ആകാംഷ നിറഞ്ഞതും അപകടകരവുമായ ഘട്ടം ഇപ്പോഴും മുന്നിലാണ് എന്നതാണ് ശ്രദ്ധേയം. ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ഘട്ടമാണ് ഏറ്റവും അപകടകരം എന്നാണ് വിലയിരുത്തപ്പെടുന്നത്. നാല് ബഹിരാകാശ യാത്രികരും സുരക്ഷിതരായി തിരിച്ചെത്തുന്നതുവരെ തന്റെ രക്തസമ്മർദ്ദം ഉയർന്ന നിലയിലായിരിക്കും എന്നാണ് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പറയുന്നത്. ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ സംഭവിക്കുന്നത് എന്ത്? ഭൂമിക്ക് ഏകദേശം 122 കിലോമീറ്റർ മുകളിൽ വെച്ച് ഓറിയോണിന്റെ സർവീസ് മൊഡ്യൂൾ യാത്രികരുടെ ക്യാപ്സ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ക്യാപ്സ്യൂൾ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ആ വേഗം പേടകത്തിന് മുന്നിലുള്ള വായു തന്മാത്രകളെ ശക്തമായി ഞെരുക്കും. ഇത് ക്യാപ്സ്യൂളിന്റെ പുറംഭാഗത്തെ ഏകദേശം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും. ഈ ഘട്ടത്തിൽ കുറച്ച് മിനിറ്റുകളോളം, ഈ ശക്തമായ ഞെരുക്കത്താൽ രൂപപ്പെടുന്ന ഒരു പ്ലാസ്മ കവചം വാഹനത്തിന് ചുറ്റും രൂപപ്പെടുകയും യാത്രികർക്കും മിഷൻ കൺട്രോളും തമ്മിലുള്ള എല്ലാ റേഡിയോ ആശയവിനിമയവും തടസപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഏറ്റവും ഉയർന്ന ചൂടിനെ അതിജീവിക്കുന്നതിന് ശേഷം ഓറിയോണിന്റെ വേഗം മണിക്കൂറിൽ ഏകദേശം 480 കിലോമീറ്ററായി കുറയ്ക്കുന്നതിന് രണ്ട് പാരച്ചൂട്ടുകൾ തുറക്കും. തുടർന്ന് മറ്റ് മൂന്ന് പൈലറ്റ് പാരച്ചൂട്ടുകളും പിന്നീട് മൂന്ന് പ്രധാന പാരച്ചൂട്ടുകളും തുറക്കും. ഇവ കടലിൽ പതിക്കുന്നതിന് മുമ്പ് ക്യാപ്സ്യൂളിനെ മണിക്കൂറിൽ ഏകദേശം 27 കിലോമീറ്റർ വേഗതയിലേക്ക് എത്തിക്കും. തിരിച്ചുവരവ് എന്തുകൊണ്ട് അപകടകരമാകുന്നു? ഓറിയോണിന്റെ അടിയിലുള്ള ഹീറ്റ് ഷീൽഡ് ആണ് യാത്രികരെ അതിതീവ്ര താപനിലയിൽനിന്ന് സംരക്ഷിക്കുന്നത്. എന്നാൽ ആർട്ടെമിസ് 1 ദൗത്യത്തിൽ ഈ ഹീറ്റ് ഷീൽഡിന് തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. 2022-ൽ നാസയുടെ ആളില്ലാ ആർട്ടെമിസ് 1 പരീക്ഷണ പറക്കലിന് ശേഷം ഓറിയോൺ ക്യാപ്സ്യൂൾ വീണ്ടെടുത്തപ്പോൾ ഹീറ്റ് ഷീൽഡിൽ നിന്നുള്ള വസ്തുക്കൾ തകർന്നു വീണതായി എഞ്ചിനീയർമാർ കണ്ടെത്തിയിരുന്നു. രൂപകൽപ്പന ചെയ്ത സമയത്ത് പ്രതീക്ഷിച്ച രീതിയിൽ അത് പ്രവർത്തിച്ചില്ല. ഷീൽഡ് നിർമിച്ച വസ്തുക്കൾക്കുള്ളിൽ കുടുങ്ങിയ വാതകങ്ങൾ സമ്മർദ്ദം വർധിപ്പിക്കുകയും തീവ്രമായ ചൂടേറ്റ് അതിൽ വിള്ളലുണ്ടാകുകയും ചെയ്തതായി എഞ്ചിനീയർമാർ കണ്ടെത്തി. ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് ആർട്ടെമിസ് II ദൗത്യത്തിൽ ഓറിയോണിന്റെ തിരിച്ചുവരവ് പാത മാറ്റാൻ നാസ തീരുമാനിച്ചിരിക്കുകയാണ്. ഓറിയോൺ കൂടുതൽ ചെരിഞ്ഞ പാതയിലൂടെ സഞ്ചരിക്കും. ഇത് താപനിലയുടെ ആഘാതം കുറയ്ക്കും എന്നാണ് നാസ വിലയിരുത്തുന്നത്. Content Highlights: Artemis 2 crew scheduled for splashdown on April 11, 2026., Re-entry involves extreme temperatures reaching 2,760 degrees Celsius., NASA modified the re-entry flight path to mitigate heat shield risks discovered in 2022., The mission uses a steeper, direct descent profile for enhanced safety. Published: 08 Apr 2026, 09:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആർട്ടെമിസ് II: ദൗത്യസംഘം ഭൂമിയിലേക്കുള്ള യാത്രതുടങ്ങി; ഇനി ഏറ്റവും അപകടകരമായ ഘട്ടം
M
MathrubhumiSource Link
about 1 month ago