ആർട്ടെമിസ് II: റോക്കറ്റിൽനിന്ന് വേർപ്പെട്ട് ഓറിയോൺ പേടകം; വീഡിയോ പുറത്തുവിട്ട് നാസ

ആർട്ടെമിസ് II: റോക്കറ്റിൽനിന്ന് വേർപ്പെട്ട് ഓറിയോൺ പേടകം; വീഡിയോ പുറത്തുവിട്ട് നാസ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 02 April 2026, 12:39 PM IST അതിനിടെ, ഓറിയോണ്‍ പേടകത്തിന്റെ ടോയ്‌ലെറ്റിന്റെ പ്രവര്‍ത്തനത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1. ആര്‍ട്ടെമിസ് II വിക്ഷേപണം 2. ഓറിയോണ്‍ പേടകം റോക്കറ്റില്‍നിന്ന് വേര്‍പെടുന്നു. Photo - AP, AFP, NASA ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യം നാസ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെതന്നെ നിശ്ചയിച്ചിരുന്ന സുപ്രധാന പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്. ഓറിയോണിലെ യാത്രികർ പേടകത്തെ സ്വന്തമായി നിയന്ത്രിക്കുകയായിരുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നാസ പറഞ്ഞു. To advertise here, ബുധനാഴ്ച രാവിലെയാണ് ആർട്ടെമിസ് II വിജയകരമായി വിക്ഷേപിച്ചത്. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചരിത്രപരമായ ദൗത്യത്തിന് നാലംഗ സംഘം യാത്രതിരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നാസയുടെ അപ്‌ഡേറ്റ് വരുന്നത്. അപ്പോളോ 11 ദൗത്യങ്ങൾക്കുശേഷം 50 വർഷത്തിനിപ്പുറമുള്ള ആദ്യത്തെ മനുഷ്യൻ ഉൾപ്പെട്ട ചാന്ദ്രദൗത്യമാണിത്. അതിനിടെ, ഓറിയോൺ പേടകത്തിന്റെ ടോയ്‌ലെറ്റിന്റെ പ്രവർത്തനത്തിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ മിഷൻ കൺട്രോളിന്റെ പിന്തുണയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. 2020 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച ടോയ്​ലെറ്റിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണിത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡ് 39B യിൽ നിന്ന് നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്. ദൗത്യം ഏകദേശം 10 ദിവസം നീണ്ടുനിൽക്കും. നാസയുടെ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ ബഹിരാകാശ ഏജൻസി യാത്രികനായ ജെറമി ഹാൻസെൻ എന്നിവരാണ് സംഘത്തിലുള്ളത്. Content Highlights: Successful separation of Orion from the rocket's upper stage., First crewed lunar flyby in over 50 years., Mission includes a 10-day duration with four international astronauts., Successful troubleshooting of the Orion spacecraft's toilet system by the crew., Lays the foundation for a permanent Moon base. Published: 02 Apr 2026, 12:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർട്ടെമിസ് II: റോക്കറ്റിൽനിന്ന് വേർപ്പെട്ട് ഓറിയോൺ പേടകം; വ… | Boolokam