ആർട്ടെമിസ്-II: പ്രൊപ്പൽഷൻ സിസ്റ്റം പരാജയപ്പെട്ടാലും സംഘം തിരിച്ചെത്തും, കാരണം ഇതാണ്

ആർട്ടെമിസ്-II: പ്രൊപ്പൽഷൻ സിസ്റ്റം പരാജയപ്പെട്ടാലും സംഘം തിരിച്ചെത്തും, കാരണം ഇതാണ്

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 06 April 2026, 04:14 PM IST ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ഓറിയോണ്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് മണിക്കൂറില്‍ ഏകദേശം 40,200 കിലോമീറ്റര്‍ വേഗത്തില്‍ ആയിരിക്കും. 1. നാലംഗ ദൗത്യസംഘം ഓറിയോണ്‍ പേടകത്തിനുള്ളില്‍ 2. ഓറിയോണ്‍ പേടകത്തിന്റെ പുറത്തുനിന്നുള്ള ദൃശ്യം Photo - AP, AFP അ ഞ്ച് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നാസയുടെ ആർട്ടെമിസ്-II ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി യാത്രതിരിച്ചിട്ടുള്ളത്. ദൗത്യത്തിന്റെ ഭാഗമായ നാലംഗ സംഘം ചന്ദ്രനിൽ ഇറങ്ങില്ലെങ്കിലും ചന്ദ്രനുചുറ്റും പേടകത്തിൽ സഞ്ചാരിക്കും. നിലവിലെ റെക്കോഡുകൾ പലതും ഭേദിക്കുന്നതാകും ഈ ദൗത്യം. സംഘം ഭൂമിയിൽ നിന്ന് ഏകദേശം 4,02,000 കിലോമീറ്റർ സഞ്ചരിക്കും. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിച്ച് തിരിച്ചെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ) ഭൂമിക്ക് 400 കിലോമീറ്റർ മാത്രം മുകളിലാണ്. ചന്ദ്രനാകട്ടെ ഏകദേശം 3,84,633 കിലോമീറ്റർ അകലെയാണ്. ആർട്ടെമിസ്-II ചന്ദ്രനെ കടന്നുപോയി അതിനപ്പുറത്ത് അപ്പോളോ കാലഘട്ടങ്ങളിലൊന്നും മനുഷ്യൻ സന്ദർശിക്കാത്ത ഭാഗത്തേക്ക് പോകും. ഭൂമിയിൽ നിന്ന് മനുഷ്യൻ യാത്ര ചെയ്തിട്ടുള്ള 4,00,171 കിലോമീറ്റർ ദൂരമാണ് ഇപ്പോഴത്തെ റെക്കോഡ്. ആർട്ടെമിസ് II അതിനെ മറികടന്ന് സഞ്ചരിച്ച് പുതിയ റെക്കോഡ് സ്ഥാപിക്കും. To advertise here, എൻജിൻ പ്രവർത്തിപ്പിക്കാതെ തിരിച്ചെത്താം ഫ്രീ-റിട്ടേൺ ട്രാജക്ടറിയിൽ സഞ്ചരിക്കും എന്നതും ആർട്ടെമിസ്-II ദൗത്യത്തിന്റെ സവിശേഷതയാണെന്ന് വിദഗ്ധർ പറയുന്നു. ഇതിനർഥം ബഹിരാകാശ പേടകത്തിന് ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ ഉപയോഗിച്ച് ഭൂമിയിലേക്ക് സ്വാഭാവികമായി തിരികെ എത്താൻ കഴിയും എന്നാണ്. ഭൂമിയിലേക്ക് തിരിച്ചെത്താൻ പ്രത്യേക എൻജിൻ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ല. അതിനാൽ ഓറിയോണിന്റെ പ്രധാന പ്രൊപ്പൽഷൻ സിസ്റ്റം ദൗത്യത്തിനിടെ പൂർണമായും പരാജയപ്പെട്ടാൽ പോലും സംഘത്തിന് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനാകും. ചന്ദ്രനായിരിക്കും പേടകത്തെ നിയന്ത്രിക്കുക. ഇത് ഓർബിറ്റൽ മെക്കാനിക്‌സിന്റെ ഒരു ഗംഭീരമായ പ്രയോഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേഗത്തിലും റെക്കോഡും സ്ഥാപിക്കുമോ? ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് മണിക്കൂറിൽ ഏകദേശം 40,200 കിലോമീറ്റർ വേഗത്തിൽ ആയിരിക്കും. മനുഷ്യരെ വഹിച്ച ബഹിരാകാശ പേടകങ്ങൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വേഗത്തിലാകും പേടകം ഭൂമിയിൽ  തിരികെയെത്തുക. ബഹിരാകാശ പേടകം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച് അങ്ങേയറ്റത്തെ വേഗതയിൽ താഴേക്ക് പതിക്കുന്ന ഘട്ടമാണ് റീ എൻട്രി. ഈ ഘട്ടത്തിൽ വായുവിന്റെ സമ്മർദം കാരണം കടുത്ത താപം സൃഷ്ടിക്കപ്പെടുന്നു. ഓറിയോണിന്റെ ഹീറ്റ് ഷീൽഡിന് ഏകദേശം 2,760 ഡിഗ്രി സെൽഷ്യസ് താപനില നേരിടേണ്ടി വരും. അത് കേടുവരാതെ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ആർട്ടെമിസ്-II ദൗത്യത്തിനിടെ ശേഖരിക്കുന്ന ഓരോ ഡാറ്റയും അതീവ പ്രാധാന്യമുള്ളതാണ്. റേഡിയേഷൻ എക്‌സ്‌പോഷർ, ബഹിരാകാശ പേടകത്തിന്റെ പ്രകടനം, ഡീപ് സ്‌പേസിലെ മനുഷ്യ ശരീരശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള നാസയുടെ പദ്ധതിക്ക് മുതൽക്കൂട്ടാകും. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഓറിയോൺ ക്രൂ കാപ്‌സ്യൂളിലാണ് നാലംഗ സംഘം ചന്ദ്രനടുത്തേക്ക് യാത്രതിരിച്ചിട്ടുള്ളത്. ദൗത്യം കാര്യമായ പ്രതിസന്ധികളൊന്നും നേരിടാതെ വിജയകരമായി മുന്നോട്ടു പോകുകയാണ്. 10 ദിവസത്തെ ദൗത്യത്തിനിടയിൽ ബഹിരാകാശയാത്രികർ ഉപയോഗിക്കുന്ന യൂണിവേഴ്‌സൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന് (Universal Waste Management System) മാത്രമാണ് ചില പ്രശ്‌നങ്ങൾ റിപ്പോർട്ടു ചെയ്തത്. പിന്നീട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. Content Highlights: Artemis II marks the first human venture into deep space since 1972., The mission utilizes a free-return trajectory for safety and orbital efficiency., The crew will travel further from Earth than any previous human mission., Data from this flight is critical for future human missions to Mars., NASA successfully resolved technical issues with the Orion crew capsule toilet. Published: 06 Apr 2026, 04:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർട്ടെമിസ്-II: പ്രൊപ്പൽഷൻ സിസ്റ്റം പരാജയപ്പെട്ടാലും സംഘം തി… | Boolokam