മസ്‌കറ്റ്: മസ്‌കറ്റിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനായി മസ്‌കറ്റ് മലയാളീസ് ART GALLERIA 2026 എന്ന പേരിൽ ചിത്ര പ്രദർശനവും ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നു. To advertise here, മെയ് 8, 9 തീയതികളിൽ മസ്‌കറ്റിലെ LuLu Hypermarket, റൂവി സൂഖിൽ നടക്കുന്ന പരിപാടി രാവിലെ 9.30 മുതൽ നടക്കും. 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് (ജൂനിയർ, സീനിയർ വിഭാഗങ്ങൾ) മത്സരത്തിൽ പങ്കെടുക്കാം. തെരെഞ്ഞെടുക്കപ്പെട്ട മികച്ച 5 വീതം സൃഷ്ടികൾ ജൂനിയർ വിഭാഗത്തിൽ നിന്നും സീനിയർ വിഭാഗത്തിൽ നിന്നുമുള്ള വിജയികൾക്ക് 15 മുതൽ 20 OMR വരെ വിലമതിക്കുന്ന ലുലു ഷോപ്പിങ് വൗച്ചറുകൾ സമ്മാനമായി നൽകും. കൂടാതെ, എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്തു അവരവരുടെ സ്ലോട് കരസ്ഥമാക്കിയതിനുശേഷമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ, അതിനായി നൽകിയിരിക്കുന്ന QR കോഡ് സ്‌കാൻ ചെയ്ത് ഓൺലൈൻ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ വാട്‌സ്ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 91314936, 91103909, 95073922 Content Highlights: Event scheduled for May 8-9, 2026, at LuLu Hypermarket, Ruwi Souq., Open to children aged 6-17 in junior and senior categories., Prizes include LuLu shopping vouchers worth 15-20 OMR., Participation certificates for all contestants., Mandatory online registration via QR code or WhatsApp. Published: 03 May 2026, 10:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആർട്ട് ഗലേറിയ 2026; ചിത്രരചന മത്സരവും പ്രദർശനവും
M
MathrubhumiSource Link
about 7 hours ago
