ബെംഗളൂരു: ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമസ്ഥർ. ആദിത്യ ബിർള ഗ്രൂപ്പുൾപ്പെട്ട കൺസോർഷ്യമാണ് ടീമിനെ ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വിൽപ്പന സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരികയായിരുന്നു. 1.78 ബില്ല്യൺ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യൻ രൂപ) വിൽപ്പന നടന്നത്. രാജസ്ഥാൻ റോയൽസിനെ പുതിയ ഉടമകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് ആർസിബിയുടെ ഈ കൈമാറ്റം. To advertise here, ആദിത്യ ബിർള ഗ്രൂപ്പിന് പുറമേ ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെൻച്വേഴ്‌സ്, ബ്ലാക്ക് സ്‌റ്റോൺസ് പെർപെച്വൽ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി എന്നീ ഗ്രൂപ്പുകളാണ് കൺസോർഷ്യത്തിൽ ഉൾപ്പെട്ടവർ. ടീമിന്റെ നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡുമായി ഇവർ കരാറിൽ ഏർപ്പെട്ടതായാണ് വിവരം. ടീമിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കി. ആർസിബിയുടെ പുരുഷ, വനിതാ ടീമുകളെല്ലാം ഇനി പുതിയ ഉടമകളുടെ കീഴിലാകും. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ടീമായി ആർസിബി മാറി. നേരത്തേ അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രാജസ്ഥാനെ ഏറ്റെടുത്തിരുന്നു. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ യുഎസ് ഡോളർ) സ്വന്തമാക്കിയതെന്നാണ് വിവരം. കഴിഞ്ഞ വർഷം ജൂണിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്. കഴിഞ്ഞ വർഷം ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 11.1 കോടി ഡോളറിനായിരുന്നു അന്ന് യുഎസ്എൽ, ടീമിനെ സ്വന്തമാക്കിയത്. എന്നാൽ കിങ്ഫിഷർ എയർലൈൻസിന്റെ തകർച്ചയും മല്യയുടെ കടബാധ്യതയും ആർസിബിയെ ഡിയാജിയോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. Content Highlights: Aditya Birla Group-led consortium acquired RCB for $1.78 billion., Becomes the highest-valued team in IPL history., Transaction includes both men's and women's RCB teams., Acquisition follows the recent sale of Rajasthan Royals. Published: 24 Mar 2026, 10:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പുൾപ്പെട്ട കൺസോർഷ്യം; കൈമാറ്റം 16,000 കോടിയിലധികം രൂപയ്ക്ക്
M
MathrubhumiSource Link
about 2 months ago