ആർ.എസ്.എസ്. പരിപാടിയിൽ സതീശൻ പങ്കെടുത്തത് എന്തിനെന്ന ചോദ്യം നിലനിൽക്കും -എം. സ്വരാജ്

ആർ.എസ്.എസ്. പരിപാടിയിൽ സതീശൻ പങ്കെടുത്തത് എന്തിനെന്ന ചോദ്യം നിലനിൽക്കും -എം. സ്വരാജ്

M
MathrubhumiSource Link
കൊച്ചി: എന്തെല്ലാം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാലും, ആർ.എസ്.എസ്. നേതാവ് ഗോൾവാൾക്കറുടെ 2006-ൽ നടന്ന ജന്മശതാബ്ദിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്തിന് പങ്കെടുത്തുവെന്ന ചോദ്യം നിലനിൽക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ആ ചോദ്യത്തിന് മറുപടി പറയാതെ, പിണറായി വിജയൻ ആർ.എസ്.എസ്. വോട്ടുവാങ്ങിയെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. To advertise here, 1977-ൽ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചുള്ള തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ചരിത്രബോധ്യമുള്ള എല്ലാവർക്കുമറിയാം. അടിയന്തിരാവസ്ഥയുടെ ബുൾഡോസർ രാജിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം എല്ലാം ഒന്നിക്കണമെന്ന ജയപ്രകാശ് നാരായണന്റെയും മറ്റും ആഹ്വാനപ്രകാരം വിവിധപാർട്ടികൾ പിരിച്ചുവിട്ടുകൊണ്ട് ജനതാപാർട്ടി ഉണ്ടാക്കി. ജനസംഘവും പിരിച്ചുവിട്ട് അതിൽ ചേർന്നു. എന്നാൽ സി.പി.എം. ആ പാർട്ടിയിൽ ചേർന്നില്ല. പക്ഷേ, അവരുമായി തിരഞ്ഞെടുപ്പിൽ സഹകരിച്ചു. എന്നാൽ പിന്നീട് ജനതാപാർട്ടിയിൽ ആർ.എസ്.എസ്. സ്വാധീനമുണ്ടെന്ന ആരോപണമുയർന്നപ്പോൾ 1979-ൽ നാലുമണ്ഡലങ്ങളിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ആർ.എസ്.എസ്. വോട്ട് വേണ്ടെന്ന് ഇ.എം.എസ്. പറഞ്ഞു. ആർ.എസ്.എസ്. സ്വാധീനമുള്ള ജനതാപാർട്ടിയുമായി സി.പി.എം. ബന്ധമുണ്ടാക്കിയിട്ടില്ല. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ 14 എൻ.ഡി.എ. സ്ഥാനാർത്ഥികൾ കോൺഗ്രസിന്റെ സംഭാവനയാണ്. ശ്രീ.എമ്മിന്റെ സാന്നിധ്യത്തിൽ ചർച്ചനടത്തിയത് 'ഡീൽ' അല്ല. ജില്ലാ ഭരണകൂടത്തിന്റെയും മറ്റും ആവശ്യമനുസരിച്ചുകൊണ്ട് പൊതുതാത്പര്യത്തെ മുൻനിർത്തി നടത്തിയ ചർച്ചയായിരുന്നു അത്-സ്വരാജ് വിശദീകരിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പിരിച്ചപണം തട്ടിയതായി ആരോപണമുണ്ടായപ്പോൾ തന്റെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും പേരിലുള്ള അക്കൗണ്ടിൽ ഇട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ അത്തരമൊരു അക്കൗണ്ടിനെക്കുറിച്ച് പറയുന്നേയില്ല-അദ്ദേഹം ആരോപിച്ചു. Content Highlights: M Swaraj questions VD Satheesan's participation in the 2006 RSS centenary event., Clarification on CPM's historical stance regarding the Janata Party and RSS., Allegations regarding NDA candidates supported by Congress., Discrepancies in the Wayanad disaster relief fund account disclosure. Published: 28 Mar 2026, 07:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർ.എസ്.എസ്. പരിപാടിയിൽ സതീശൻ പങ്കെടുത്തത് എന്തിനെന്ന ചോദ്യം… | Boolokam