ആർ.ടി.എ. റംസാൻ സംരംഭങ്ങൾ പതിനായിരത്തിലേറെ ആളുകൾക്ക് പ്രയോജനം

ആർ.ടി.എ. റംസാൻ സംരംഭങ്ങൾ പതിനായിരത്തിലേറെ ആളുകൾക്ക് പ്രയോജനം

M
MathrubhumiSource Link
ദുബായ് : സാമൂഹികഐക്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) നടത്തിയ റംസാൻ സംരംഭങ്ങളിലൂടെ 10500 ആളുകൾക്ക് പ്രയോജനം ലഭിച്ചു. നിർധനരായ കുടുംബങ്ങൾ, അനാഥ വിദ്യാർഥികൾ, നിശ്ചയദാർഢ്യക്കാർ, ടാക്സി ഡ്രൈവർമാർ എന്നിവരായിരുന്നു ഗുണഭോക്താക്കളിലേറെയും. To advertise here, കിയോലിസ് എം.എച്ച്.ഐ., ശോഭ റിയൽറ്റി, നൂൺ, ബെയ്ത്ത് അൽ ഖൈർ സൊസൈറ്റി, ദാർ അൽ ഹേ ജെന്റ്‌സ് ടെയിലറിങ് എന്നിവയുമായി സഹകരിച്ചാണ് വിവിധ സംരംഭങ്ങൾ നടപ്പാക്കിയത്. മെട്രോ, മറൈൻ സ്റ്റേഷനുകൾ ഉൾപ്പടെ വിവിധ ഇടങ്ങളിൽ നടത്തിയ ഇഫ്താർ ഭക്ഷണ വിതരണത്തിൽ അതോറിറ്റിയിലെ ജീവനക്കാരും പങ്കാളികളായി. യു.എ.ഇ.യുടെ കുടുംബവർഷത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സന്നദ്ധസേവനം, മാനുഷിക പ്രവർത്തനങ്ങൾ, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ജീവകാരുണ്യ സംരംഭങ്ങൾക്ക് സ്വകാര്യ മേഖലയുടെയും വിവിധ പങ്കാളികളുടെയും പിന്തുണയും ആർ.ടി.എ.യ്ക്ക് ലഭിച്ചു. മീൽസ് ഓൺ വീൽസ് സംരംഭം 8000 പേർക്കും മെട്രോ സ്റ്റേഷനുകളിൽ സംഘടിപ്പിച്ച വിവിധ സംരംഭങ്ങൾ 2000 പേർക്കും ഗുണകരമായി. സായിദ് ഹ്യുമാനിറ്റേറിയൻ ദിനത്തോടനുബന്ധിച്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് 500 നോൽ കാർഡുകളും വിതരണം ചെയ്തിരുന്നു. ‘ഈദ് ജോയ്’ സംരംഭത്തിലൂടെ അനാഥരായ വിദ്യാർഥികൾക്ക് ഒട്ടേറെ സമ്മാനങ്ങളും നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർ.ടി.എ. റംസാൻ സംരംഭങ്ങൾ പതിനായിരത്തിലേറെ ആളുകൾക്ക് പ്രയോജന… | Boolokam