ബെംഗളൂരു : ആൾക്കൂട്ട ദുരന്തത്തിൽ മരിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി.)ആരാധകരായ 11 പേരുടെ സ്മരണയ്ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശിലാഫലകം സ്ഥാപിച്ചു. To advertise here, കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഫലകം അനാച്ഛാദനംചെയ്തു. ശനിയാഴ്ച നടക്കുന്ന ഐ.പി.എൽ. ഉദ്ഘാടന മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഫലകം സ്ഥാപിക്കാൻ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ.)തീരുമാനിച്ചത്. കെ.എസ്.സി.എ. പ്രസിഡന്റ് വെങ്കിടേശ് പ്രസാദ്, ബെംഗളൂരു ഡിവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് തുടങ്ങിയവർ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ജൂൺ നാലിനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആൾക്കൂട്ടദുരന്തമുണ്ടായത്. ആർ.സി.ബി.യുടെ ഐ.പി.എൽ. കിരീടനേട്ടം ആഘോഷിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയായിരുന്നു. അതിന് ശേഷം ഇതുവരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നില്ല. ഇപ്പോൾ വൻ സുരക്ഷാക്രമീകരണങ്ങളോടെയാണ് വീണ്ടും ഐ.പി.എൽ. മത്സരങ്ങൾ നടത്താൻ ഒരുങ്ങുന്നത്. ശിലാഫലകം സ്ഥാപിച്ചതുകൂടാതെ സ്റ്റേഡിയത്തിൽ 11 ഇരിപ്പിടങ്ങൾ ഒഴിച്ചിട്ടുകൊണ്ട് മത്സരംനടത്താനും തീരുമാനിച്ചിട്ടുണ്ട്. ആർ.സി.ബി. ടീമിലെ എല്ലാതാരങ്ങളും പരിശീലനത്തിന് ഇറങ്ങുന്നത് 11-ാം നമ്പർ ജേഴ്‌സി അണിഞ്ഞു കൊണ്ടായിരിക്കും. Published: 26 Mar 2026, 12:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആൾക്കൂട്ടദുരന്തം: മരിച്ചവരുടെ സ്മരണയ്ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശിലാഫലകം
M
MathrubhumiSource Link
about 2 months ago