ആര്യനാട് : പാർലമെന്റിൽ രണ്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി.യാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അരുവിക്കര മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി വിവേക് ഗോപന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അവർ. അരുവിക്കരയ്ക്കു വേണ്ടി നരേന്ദ്രമോദി കണ്ടെത്തിയ വിവേകമാണ് വിവേക് ഗോപൻ. ഈ തിരഞ്ഞെടുപ്പോടെ ഇടതിന്റെ ചുവപ്പ് ഭീകരതയും വലതിന്റെ അഴിമതിഭരണവും ജനം അവസാനിപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. To advertise here, ആര്യനാട് ആതിര ഓഡിറ്റോറിയത്തിനുമുന്നിൽ നിന്നാരംഭിച്ച റോഡ് ഷോ കാഞ്ഞിരംമൂട്ടിൽ സമാപിച്ചു. സ്ഥാനാർഥി വിവേക് ഗോപൻ, മുളയറ രതീഷ്, ചാങ്ങ രഞ്ജിത്ത്, വിജി ബൈജു, പുളിമൂട് സുനിൽ, ഇറവൂർ അജി തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വംനൽകി. Published: 05 Apr 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടതിന്റെ ചുവപ്പ് ഭീകരതയും വലത് അഴിമതിയും തുടച്ചുനീക്കും-സ്മൃതി ഇറാനി
M
MathrubhumiSource Link
about 1 month ago