കുമ്പള : ഐക്യകേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷം ഭരണത്തുടർച്ചയുടെ പുതിയ അധ്യായം രചിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. കുമ്പളയിൽ ഭാസ്കര കുമ്പള രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണ പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. To advertise here, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി എല്ലാവരും ചോദിക്കുന്നു. 2021-ൽ മുഖ്യമന്ത്രി ആരാകണമെന്നും മന്ത്രിമാർ ആരാകണമെന്നും വരെ തീരുമാനിച്ചിരുന്നു. രണ്ടരവർഷം ഉമ്മൻചാണ്ടിയും രണ്ടരവർഷം ചെന്നിത്തലയും മുഖ്യമന്ത്രിയാകണം എന്നായിരുന്നു തീരുമാനം. വോട്ടെണ്ണിയപ്പോൾ പുതിയ ചരിത്രം രചിച്ച് എൽ.ഡി.എഫ്. ഭരണം നേടി. 2021-ലുള്ള അത്രയും ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ല. കോൺഗ്രസുകാരൻ ആയാലും ബി.ജെ.പി.ക്കാരനായാലും മുസ്‌ലിം ലീഗുകാരനായാലും പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിക്കില്ല. സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ആഗ്രഹിക്കില്ല. പാഠപുസ്തകം വൈകണമെന്ന് ആഗ്രഹിക്കില്ല. പവർകട്ട് ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല. നിയമന നിരോധനം ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല. വർഗീയകലാപം ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല. അങ്ങനെയെങ്കിൽ ഇടതുപക്ഷല്ലാതെ മറ്റൊരു വഴിയും കേരളത്തിനു മുന്നിലില്ല- എം.സ്വരാജ് പറഞ്ഞു. ഭാസ്കര കുമ്പളയുടെ 29-ാമത് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് രാവിലെ കുമ്പള ഷേഡിക്കാവ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മജീദ് പതാക ഉയർത്തി. അനുസ്മരണയോഗം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ., ബ്ലോക്ക് സെക്രട്ടറി വിശ്വരാജ്, കെ.ആർ.ജയാനന്ദ, വി.വി.രമേശൻ, സി.എ.സുബൈർ, രജീഷ് വെള്ളാട്ട്, ഷാലു മാത്യു, പി.രഘുദേവൻ, നസീറുദീൻ മലങ്കര, സാദിഖ് ചെറുഗോളി, ശിവപ്രസാദ്, സുഭാഷ് പാടി, പി.രഞ്ജിത്ത്, വിനയ് കുമാർ ബായാർ എന്നിവർ സംസാരിച്ചു.

ഇടതുപക്ഷം ഭരണത്തുടർച്ചയുടെ പുതിയ അധ്യായം രചിക്കും -എം.സ്വരാജ്
M
MathrubhumiSource Link
17 days ago