ഇടതുഭരണത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്‌ടമായി-എൻ.കെ. പ്രേമചന്ദ്രൻ

ഇടതുഭരണത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്‌ടമായി-എൻ.കെ. പ്രേമചന്ദ്രൻ

M
MathrubhumiSource Link
കൊല്ലം : പത്തുവർഷത്തെ ഇടതുഭരണത്തിൻ കീഴിൽ കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടമായെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഓൾ കേരള പ്രാഥമിക സഹകരണ, കാർഷിക, ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിൽ സഹകരണ സംഘം ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഷാജി മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിങ് പ്രസിഡന്റ് പി. ഗോപാലപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ. നളിനാക്ഷൻ, കൺവീനർ കാമരാജ്, കെ.പി. പോളി, വിനോദ് കുന്നത്തേരി, ശ്രീജിത്ത് ശ്രീകുമാർ, അച്ചു എസ്. നായർ, ടി. അഭിജിത്ത്, ചിതറ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. To advertise here, Published: 18 Mar 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതുഭരണത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്‌ടമായി-എൻ.… | Boolokam