ഇടത് തേരോട്ടം കണ്ട 2021, ചെങ്കോട്ടയായി കണ്ണൂർ; അന്നത്തെ ഭൂരിപക്ഷം ഇങ്ങനെ

ഇടത് തേരോട്ടം കണ്ട 2021, ചെങ്കോട്ടയായി കണ്ണൂർ; അന്നത്തെ ഭൂരിപക്ഷം ഇങ്ങനെ

M
MathrubhumiSource Link
കണ്ണൂർ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫ്. വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആദ്യമായി ഭരണത്തുടർച്ച ലഭിച്ചു എന്നത് മാത്രമല്ല 99 സീറ്റും നേടി. ഈ വിജയത്തിന്റെ പ്രതിഫലനമാണ് കണ്ണൂരിലും കണ്ടത്. ആകെയുള്ള 11-ൽ ഒൻപത് സീറ്റിലും എൽ.ഡി.എഫ്. വിജയിച്ചു. യു.ഡി.എഫിൽനിന്ന് അഴീക്കോട് സീറ്റ് തിരിച്ചുപിടിക്കുകയും ചെയ്തു. To advertise here, സി.പി.എം. ശക്തികേന്ദ്രങ്ങളായ ചില മണ്ഡലങ്ങളിൽ റെക്കോഡ് വിജയമാണ് നേതാക്കൾ നേടിയത്. മട്ടന്നൂരിൽ കെ.കെ. ശൈലജ 60,963 വോട്ടിനും ധർമടത്ത് പിണറായി വിജയൻ 50,123 വോട്ടുകൾക്കും തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ 49,780, കല്യാശ്ശേരിയിൽ എം. വിജിൻ 42,785, തലശ്ശേരിയിൽ എ.എൻ. ഷംസീർ 36,801 എന്നിങ്ങനെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. തളിപ്പറമ്പിൽ 22,689 വോട്ടിനാണ് എം.വി. ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്. അഴീക്കോട് 6142 വോട്ടിന് ജയിച്ചാണ് കെ.വി. സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചത്. കോൺഗ്രസ് ‘സ്വന്തം’ മണ്ഡലമായി കണ്ടിരുന്ന കണ്ണൂർ രണ്ടാം തവണയും കടന്നപ്പള്ളി രാമചന്ദ്രൻ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിച്ച് നിലനിർത്തി. കൂത്തുപറമ്പിൽ ആർ.ജെ.ഡിയിലെ കെ.പി. മോഹനൻ 9541 വോട്ടിന് ജയം കണ്ടു. പരമ്പരാഗതമായി ജയിച്ചുവരുന്ന മലയോര മണ്ഡലങ്ങളായ ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിലാണ് യു.ഡി.എഫ്. വിജയം കണ്ടത്. പേരാവൂരിൽ സണ്ണി ജോസഫാകട്ടെ കടുത്ത മത്സരം നേരിട്ടു. 3172 വോട്ടിനാണ് ജയിച്ചത്. ഇരിക്കൂറിൽ ആദ്യമായി മത്സരിക്കാനെത്തിയ സജീവ് ജോസഫ് 12,297 വോട്ടിന് വിജയം കണ്ടു. മണ്ഡലങ്ങളിലെ വോട്ടിങ് നില പയ്യന്നൂർ: ടി.ഐ. മധുസൂദനൻ (എൽ.ഡി.എഫ്.)-93,695, എം. പ്രദീപ് കുമാർ (യു.ഡി.എഫ്.)-43,915. കെ.കെ. ശ്രീധരൻ (എൻ.ഡി.എ)-11,308. ഭൂരിപക്ഷം-49,780 കല്യാശ്ശേരി: എം. വിജിൻ (എൽ.ഡി.എഫ്.)-88,252, ബ്രിജേഷ് കുമാർ (യു.ഡി.എഫ്.)-42,785. അരുൺ കൈതപ്രം (എൻ.ഡി.എ.)-11,135. ഭൂരിപക്ഷം-45,467. തളിപ്പറമ്പ്: എം.വി. ഗോവിന്ദൻ (എൽ.ഡി.എഫ്.)-92,870. വി.പി. അബ്ദുൾ റഷീദ് (യു.ഡി.എഫ്.)-70,181. എ.പി. ഗംഗാധരൻ (എൻ.ഡി.എ.)-13,058. ഭൂരിപക്ഷം-22,689. ഇരിക്കൂർ: സജീവ് ജോസഫ് (യു.ഡി.എഫ്.)-76,764. സജി കുറ്റ്യാനിമറ്റം (എൽഡി.എഫ്.)-64,467. ആനിയമ്മ ടീച്ചർ (എൻ.ഡി.എ.)-7825. ഭൂരിപക്ഷം-12,297. അഴീക്കോട്: കെ.വി. സുമേഷ് (എൽ.ഡി.എഫ്.)-65,794. കെ.എം. ഷാജി (യു.ഡി.എഫ്.)-59,653. കെ. രഞ്ജിത്ത് (എൻ.ഡി.എ.). ഭൂരിപക്ഷം-614. കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി (എൽ.ഡി.എഫ്.)-60,313. സതീശൻ പാച്ചേനി (യു.ഡി.എഫ്.)-58,568. അർച്ചന വണ്ടിച്ചാൽ (എൻ.ഡി.എ.)-11,581. ഭൂരിപക്ഷം-1745. ധർമടം: പിണറായി വിജയൻ (എൽ.ഡി.എഫ്.)-95,522. സി. രഘുനാഥ് (യു.ഡി.എഫ്.)-45,399. സി.കെ. പദ്‌മനാഭൻ (എൻ.ഡി.എ.)-14,623. ഭൂരിപക്ഷം-50,123. തലശ്ശേരി: എ.എൻ. ഷംസീർ (എൽ.ഡി.എഫ്.)-81,810. എം.പി. അരവിന്ദാക്ഷൻ (യു.ഡി.എഫ്.)-45,009. ഭൂരിപക്ഷം-36,801. കൂത്തുപറമ്പ്: കെ.പി. മോഹനൻ (എൽ.ഡി.എഫ്.)-70,626. പൊട്ടൻകണ്ടി അബ്ദുള്ള (യു.ഡി.എഫ്.)-61,085. സി. സദാനന്ദൻ (എൻ.ഡി.എ.)-21,212. ഭൂരിപക്ഷം-9541. മട്ടന്നൂർ: കെ.കെ. ശൈലജ (എൽ.ഡി.എഫ്.)-96,129. ഇല്ലിക്കൽ അഗസ്തി (യു.ഡി.എഫ്.)-35,166. ബിജു ഏളക്കുഴി (എൻ.ഡി.എ.)-18,223. ഭൂരിപക്ഷം-60,963. പേരാവൂർ: സണ്ണി ജോസഫ് (യുഡി.എഫ്.)-66,706. കെ.വി. സക്കീർ ഹുസൈൻ (എൽ.ഡി.എഫ്.)-63,534. സ്മിതാ ജയമോഹൻ (എൻ.ഡി.എ.)-9155. ഭൂരിപക്ഷം-3172. Content Highlights: LDF achieved a historic victory by winning 9 out of 11 constituencies in Kannur 2021., Record-breaking victory margins for leaders like KK Shailaja and Pinarayi Vijayan., LDF successfully reclaimed the Azhikode constituency from UDF., Detailed constituency-wise vote counts for LDF, UDF, and NDA candidates., UDF maintained its stronghold in traditional hill constituencies like Irikkur and Peravoor. Published: 16 Mar 2026, 08:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടത് തേരോട്ടം കണ്ട 2021, ചെങ്കോട്ടയായി കണ്ണൂർ; അന്നത്തെ ഭൂര… | Boolokam