ഇടത്‌ ‌ബദൽനയങ്ങളുടെ തുടർച്ച ഉറപ്പാക്കണം-കെ.ജി.ഒ.എ.

ഇടത്‌ ‌ബദൽനയങ്ങളുടെ തുടർച്ച ഉറപ്പാക്കണം-കെ.ജി.ഒ.എ.

M
MathrubhumiSource Link
കണ്ണൂർ : സാമൂഹിക ഉച്ചനീചത്വങ്ങൾ രാജ്യത്ത് ഇന്നും നിലനിൽക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഡോ. വിനോദ് കെ. ജോസ്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, അഴിമതി പുറത്തു കൊണ്ടുവരുന്ന പത്രപ്രവർത്തകരെ അടിച്ചമർത്തുന്ന രീതിയുണ്ട്. ഉച്ചനീചത്വവും അഴിമതിയും ഇന്നും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനിക നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജനകീയ ഇടത് ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. എം. സുർജിത് അധ്യക്ഷനായി. എം.കെ. സൈബുന്നിസ,ആർ. രജിത്ത്, സംസ്ഥാന സെക്രട്ടറി ജയൻ പി. വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. സെയ്തലവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ഒ. വിനോദ്കുമാർ, കെ.വി. ഷിജിത്ത്, ഡോ: കെ. ഷാജി, ജില്ലാ സെക്രട്ടറി കെ. ഷാജി എന്നിവർ സംസാരിച്ചു. Published: 15 Mar 2026, 04:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടത്‌ ‌ബദൽനയങ്ങളുടെ തുടർച്ച ഉറപ്പാക്കണം-കെ.ജി.ഒ.എ. — Mathru… | Boolokam