ഇടത്-വലത് മുന്നണികളെ വിമർശിച്ച് നടൻ ജോജു ജോർജ്; വീഡിയോയുടെ വാസ്തവമറിയാം | Fact Check

ഇടത്-വലത് മുന്നണികളെ വിമർശിച്ച് നടൻ ജോജു ജോർജ്; വീഡിയോയുടെ വാസ്തവമറിയാം | Fact Check

M
MathrubhumiSource Link
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണത്തിന്റെ ആവേശക്കൊടുമുടിയിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. വാർത്താ, സമൂഹമാധ്യമങ്ങളിലൂടെയുളള ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിട്ടുണ്ട്. ഇതിനിടെ സിനിമാ നടൻ ജോജു ജോർജ് കേരളത്തിലെ ഇടത്-വലത് മുന്നണികളെ ഫേസ്ബുക്ക് ലൈവിലൂടെ വിമർശിച്ചു എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. To advertise here, രാഷ്ട്രീയ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന ജോജു ജോർജും അതിനൊപ്പം സിപിഎം കോൺഗ്രസ് നേതാക്കളുടെ പല ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ വീഡിയോ. വീഡിയോയുടെ അവസാനഭാഗത്ത് ബിജെപിയെയും നരേന്ദ്ര മോദിയെയും പ്രകീർത്തിക്കുന്ന തരത്തിലുള്ള ഭാഗങ്ങളും കാണാം. പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് വീഡിയോയിൽ പറയുന്നത്- “ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇവർക്ക് നമ്മളോട് ഭയങ്കര സ്നേഹമാണ്. ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുതരും. നമ്മൾ ഉള്ളിടത്ത് വന്ന് നമ്മളെ കാണും. വീട്ടിൽ കേറിയിറങ്ങി വോട്ട് ചോദിച്ചുകൊണ്ടേയിരിക്കും. എന്നാൽ ജയിച്ചാലോ, ഇവരുടെ ബംഗ്ലാവിന്റെ മുമ്പിൽ നമ്മൾ ക്യൂ നിൽക്കണം. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പിടിച്ചു നിർത്തിയ ജനപ്രതിനിധികളെ ജനങ്ങൾ പിടിച്ചു നിർത്തിയാലേ നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാകൂ… ” ജോജു ജോർജ് എന്ന നടൻ ഇങ്ങനെ ഒരു ഫേസ്ബുക്ക് ലൈവ് പങ്കുവച്ചിട്ടില്ല, ഈ ദൃശ്യങ്ങൾ എഐ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതുമല്ല. പിന്നെയോ..? സംഭവം യഥാത്ഥമാണ്, പക്ഷെ, സിനിമാ ക്ലിപ്പ് ആണെന്ന് മാത്രം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ സമയത്തും ഈ വീഡിയോ ബിജപി അനുകൂല ഹാൻഡിലുകൾ എൽഡിഎഫ് സർക്കാറിനെതിരായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഇടത്- വലത് മുന്നണി നേതാക്കളാണെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ക്ലിപ്പിൽ ആ സ്ഥാനത്ത് സിനിമാ അഭിനേതാക്കളെ കാണാം. 2021-ൽ പുറത്തിറങ്ങിയ ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിൽ നിന്നുള്ള ക്ലിപ്പ് ആണിത്. രാഷ്ട്രീയ പ്രവർത്തകനായി ജോജു വേഷമിട്ട ഈ സിനിമ യൂട്യൂബിൽ ലഭ്യമാണ്. ചിത്രത്തിന്റെ 1:44:08 മിനിറ്റ് മുതലുള്ള ഭാഗത്ത് ജോജു ജോർജ് ഫേസ്ബുക്ക് ലൈവ് നടത്തുന്ന ഭാഗം കട്ട് ചെയ്തെടുത്ത് അതിൽ രാഷ്ട്രീയ നേതാക്കളുടെ ദൃശ്യങ്ങൾ ചേർത്താണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇതിൽനിന്നു സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. Content Highlights: The viral video featuring Joju George is a manipulated clip from the 2021 film 'Oru Thathvika Avalokanam'., The actor did not record any Facebook live criticizing current political leaders for the 2026 elections., The video combines movie scenes with unrelated political footage to mislead voters., This confirms the content is misinformation intended to sway public opinion. Published: 04 Apr 2026, 12:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടത്-വലത് മുന്നണികളെ വിമർശിച്ച് നടൻ ജോജു ജോർജ്; വീഡിയോയുടെ… | Boolokam