പിറവം : പാലച്ചുവട് ഇടപ്പള്ളിച്ചിറ-പെരിയപ്പുറം റോഡിൽ ഇടപ്പള്ളിച്ചിറ കുളത്തിനുസമീപം ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയോളമായി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് സമീപത്തെ തോട്ടിലേക്ക് ഒഴുകുന്നത്. To advertise here, പ്രദേശത്തെ ഉയരം കൂടിയ ഭാഗങ്ങളിലേക്ക് പൈപ്പുവെള്ളം എത്തുന്നില്ലെന്ന് പരാതികൾക്കിടെയാണ് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്. ഇതോടെ പന്നിക്കോട്ടുമല മേഖലയിലേക്ക് ആവശ്യത്തിന് വെള്ളം എത്തുന്നില്ല. ജല അതോറിറ്റിയുടെ പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർ ഏറെയുണ്ട് ഈ ഭാഗത്ത്. ജല അതോറിറ്റിയുടെ പിറവത്തെ ഓഫീസിലും ജനപ്രതിനിധികൾ അടക്കമുള്ളവരോടും പരാതിപറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. Published: 04 May 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടപ്പള്ളിച്ചിറ റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു
M
MathrubhumiSource Link
about 3 hours ago
