റാന്നി : ഇടപ്പാവൂർ ഭഗവതീക്ഷേത്രത്തിൽ അൻപൊലി, പറ വഴിപാട് സ്വീകരണം തുടങ്ങി. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് വഴിപാട് സ്വീകരണത്തിന് തുടക്കമായത്. ഇടപ്പാവൂർ പൂരം നടക്കുന്ന മാർച്ച് 31 വരെ തുടരും. To advertise here, വഴിപാട് സ്വീകരണത്തിനായി ഭദ്രകാളീക്ഷേത്രത്തിൽനിന്നും ദേവിയെ നാരായണമംഗലം ഇല്ലത്തേക്ക്് എഴുന്നള്ളിച്ചു. ഇല്ലത്തെ അൻപൊലി സമർപ്പണത്തിനു ശേഷം വഞ്ചിപ്പാട്ട്, വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെയൊക്കെ അകമ്പടിയോടെ ദേവിയെ വനദുർഗാ ക്ഷേത്രത്തിലേക്ക് എതിരേറ്റു. തുടർന്ന് ക്ഷേത്രഭരണസമിതി ആദ്യ അൻപൊലി സമർപ്പണം നടത്തി. നിരവധി ഭക്തർ ആദ്യ ദിനത്തിൽ തന്നെ പറ, അൻപൊലി വഴിപാട് സമർപ്പിച്ചു. രാവിലെ കോട്ടയിൽ പടേനിയും വൈകീട്ട് മൂലസ്ഥാനമായ കീക്കൊഴൂർ ചെറുവള്ളിക്കാവ് ക്ഷേത്രത്തിലേക്ക് എതിരേൽപ്പും നടന്നു. അവിടെ ഇറക്കിപൂജ നടത്തി ദീപീരാധനയ്ക്കു ശേഷം ക്ഷേത്രത്തിലേക്ക് എതിരേൽപ്പ് നടന്നു. ഉത്സവദിവസങ്ങളിൽ രാവിലെ ആറിന് വിശേഷാൽ പൂജകൾ, 9.45 അൻപൊലി എതിരേൽപ്പ്, 10 പറ വഴിപാട് സമർപ്പണം, 11 പ്രസാദമൂട്ട്, രാത്രി ഏഴിന് കലാപരിപാടികൾ, 10 വിളക്കിനെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും. 31-ന് രാവിലെ 9.30 പകൽപ്പൂരവും രാത്രി ഏഴിന് രാത്രിപ്പൂരവും നടക്കും. ഉത്സവം ഏപ്രിൽ ഒന്നിന് സമാപിക്കും. Published: 25 Mar 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടപ്പാവൂർ ക്ഷേത്രത്തിൽ അൻപൊലി, പറ വഴിപാട് സമർപ്പണം തുടങ്ങി
M
MathrubhumiSource Link
about 2 months ago