ഇടപ്പാവൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി

ഇടപ്പാവൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി

M
MathrubhumiSource Link
റാന്നി : ഇടപ്പാവൂർ ഭഗവതീക്ഷേത്രത്തിലെ പൂരം ഉത്സവഭാഗമായുള്ള ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഉത്സവം 23 മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കും. മാർച്ച് 31-നാണ് ഇടപ്പാവൂർ പൂരം. To advertise here, തിങ്കളാഴ്ച രാവിലെ വനദുർഗാക്ഷേത്രം മേൽശാന്തി എൻ.ഡി. ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തി. യജ്ഞാചാര്യൻ സ്വാമി ഭുവനേന്ദ്ര ഭാരതി, ശ്രീഭദ്രാ ക്ഷേത്രം മേൽശാന്തി എൻ.വി. പ്രകാശ് നമ്പൂതിരി,ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം. ജോഷ് കുമാർ, സെക്രട്ടറി വി.കെ. ഗോപകുമാർ,വൈസ് പ്രസിഡന്റ് വിദ്യാധരൻ അമ്പലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. യജ്ഞവേദിയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായിട്ടാണ് എത്തിച്ചത്. യജ്ഞ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ പാരായണം, 12.00 പ്രഭാഷണം, 1.00 പ്രസാദമൂട്ട്, 17-ന് 10.30 സുദർശനഹോമം, 18-ന് 12.00 ഉണ്ണിയൂട്ട്, 19-ന് വൈകീട്ട് 5.30 വിദ്യാഗോപാല മന്ത്രാർച്ചന, 20-ന് 9.30 മൃത്യുഞ്ജയഹോമം, 5.30 സർവൈശ്വര്യപൂജ, 21-ന് 12.00 നവഗ്രഹപൂജ. 22-ന് 11.30 അവഭൃഥസ്നാന ഘോഷയാത്ര, 12.30 കലശാഭിഷേകം, 1.00 മഹാ പ്രസാദമൂട്ട് എന്നിവയോടെ യജ്ഞം സമാപിക്കും. മാർച്ച് 21-നാണ് വനദുർഗ്ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം. അന്ന് രാവിലെ ഏഴ് മുതൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ ഉണ്ടാകും. Published: 17 Mar 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടപ്പാവൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി — Mathrubhumi… | Boolokam