ഇടപ്പാവൂർ പൂരം നാളെ

ഇടപ്പാവൂർ പൂരം നാളെ

M
MathrubhumiSource Link
റാന്നി : ഇടപ്പാവൂർ ഭഗവതീക്ഷേത്രത്തിലെ പൂരം ഉത്സവം ചൊവ്വാഴ്ച നടക്കും. പകൽപ്പൂരത്തിലെ അൻപൊലി എതിരേൽപ്പിനും രാത്രി പൂരത്തിലെ എഴുന്നള്ളത്തിനുമുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ ചൊവ്വാഴ്ചയാണ് പൂരമായി ആഘോഷിക്കുന്നത്. To advertise here, രാവിലെ 5.30 അഷ്ടദ്രവ്യഗണപതി ഹോമത്തോടെ പൂരം നാളിലെ പൂജകൾക്ക് തുടക്കമാവും. തന്ത്രി താഴമൺമഠം കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ നവകം, ശ്രീഭൂതബലി എന്നിവ നടക്കും. 7.30 പഞ്ചാരിമേളം, ചെണ്ടമേളം, നാഗസ്വരം, വേലകളി, പമ്പമേളം, കരകം എന്നിവ ഉണ്ടായിരിക്കും. താഴമൺമഠം കണ്ഠര് ബ്രഹ്മദത്തൻ പകൽപ്പൂരത്തിന് ഭദ്രദീപം തെളിയിക്കും. 9.30-നാണ് പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്ത്. ഭക്തരുടെ അൻപൊലി, പറ വഴിപാടുകൾ സ്വീകരിക്കുന്നതിനായി ഭദ്രകാളീ ക്ഷേത്രത്തിൽനിന്നും ദേവിയെ ദുർഗ്ഗാക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഒന്നിന് മഹാപ്രസാദമൂട്ട്. വൈകീട്ട് 5.30 പേരൂർ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. രാത്രിപ്പൂരത്തിന് തുടക്കംകുറിച്ച് ഏഴിന് പേരൂർ ക്ഷേത്രത്തിൽനിന്നും ഇടപ്പാവൂർ ക്ഷേത്രത്തിലേക്ക് എതിരേൽപ്പ് നടക്കും. ഒമ്പതിനാണ് ദീപാരാധന. 10.00 വിളക്കിനെഴുന്നള്ളത്ത്, 11..00 നാഗർകോവിൽ നൈറ്റ് ബേർഡിസിന്റെ ഗാനമേള, പുലർച്ചെ മൂന്നിന് ആറാട്ട് എഴുന്നള്ളത്ത്. ഉത്സവ സമാപന ദിനമായ ഏപ്രിൽ ഒന്നിന് രാവിലെ എട്ടിന് ദേവീഭാഗവത പാരായണം, രാത്രി 7.30 ഭജന, 9.30 നായാട്ടുവിളി, 10.00 വിളക്കിനെഴുന്നള്ളത്ത്, ശാസ്താം കളംപാട്ട് എന്നിവ ഉണ്ടായിരിക്കും. ഉത്സവനാളുകളിലെ പ്രധാന വഴിപാടായ അൻപൊലി, പറ സമർപ്പണത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച 300-ൽ അധികം അൻപൊലി സമർപ്പണം നടന്നതായി ഭാരവാഹികൾ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടി അൻപൊലി, പറ സമർപ്പണം നടത്താം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടപ്പാവൂർ പൂരം നാളെ — Mathrubhumi | Boolokam | Boolokam