ഇടമലയാർ-താളുംകണ്ടം റോഡിലെ അപകട വളവുകൾ നിവർത്തി

ഇടമലയാർ-താളുംകണ്ടം റോഡിലെ അപകട വളവുകൾ നിവർത്തി

M
MathrubhumiSource Link
അദാലത്തിലൂടെ പരിഹാരം To advertise here, ഇടമലയാർ : താളുംകണ്ടം ആദിവാസി ഉന്നതിയിലേക്കുള്ള റോഡിലെ അപായ വളവുകൾ നിവർത്തി ഗതാഗതം സുരക്ഷിതമാക്കി. ഇടമലയാർ ഡാം സൈറ്റിൽനിന്ന് കൊടുംവനത്തിലൂടെയാണ് ഉന്നതിയിലേക്കുള്ള റോഡ്. ആറ് കിലോമീറ്റർ റോഡിൽ മൂന്നിടത്ത് കുത്തനെ കയറ്റവും അപായകരമായ വളവുകളും കാലങ്ങളായി ഗതാഗതത്തിന് ഭീഷണിയായിരുന്നു. ജീപ്പ് യാത്ര ഉണ്ടായിരുന്ന ഉന്നതിയിലേക്ക് സമീപകാലത്ത് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് കൂടി എത്തിയിരുന്നു. റോഡിലെ അപകടവളവുകളിലൂടെ വാഹനം പിന്നോട്ടെടുത്ത് വളരെ ബുദ്ധിമുട്ടി ഭീതിയിലായിരുന്നു ഇക്കാലമത്രയും യാത്ര. ബന്ധപ്പെട്ടവർക്ക് പലതവണ പരാതി നൽകിയിട്ടും പരിഹാരമാകാതിരുന്ന അവസ്ഥയ്ക്ക് തുണയേകി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കോതമംഗലം താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും ചേർന്നാണ് ഗോത്രവർധൻ ട്രൈബൽ അദാലത്തിലൂടെ പരിഹാരം ഉണ്ടാക്കിയത്. വാഹനങ്ങൾ വളയ്ക്കുവാൻ സ്ഥലമില്ലാതെ പിന്നോട്ടെടുക്കേണ്ടിവരുന്ന അവസ്ഥയിൽ പലതവണ വാഹനങ്ങൾ ഗർത്തത്തിലേക്ക് പോകേണ്ട അവസ്ഥയിലായിരുന്നു. ഉന്നതിനിവാസികളുടെ പരാതിയെ തുടർന്ന് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്‌സൺ സീനിയർ സിവിൽ ജഡ്ജ് ആർ.ആർ. രജിത സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് റവന്യൂ, വനം ത്രിതല പഞ്ചായത്ത് അധികൃതരെ പങ്കെടുപ്പിച്ച് നടത്തിയ അദാലത്തിലാണ് തീരുമാനമായത്. സ്ഥിതിഗതികളുടെ അടിയന്തരസ്വഭാവം പരിഗണിച്ച് ദുരന്ത നിവാരണ സ്കീമിൽ ഉൾപ്പെടുത്തി അപകടവളവുകൾ ഗതാഗതയോഗ്യമാക്കുവാൻ ഉത്തരവ് നൽകി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഇമ്മാനുവൽ ജോർജ്, പാനൽ അഭിഭാഷകരായ കെ. രാധാകൃഷ്ണൻ, പി. പ്രവീൺ, പാരാ ലീഗൽ വൊളന്റിയർ വത്സ ബിനു, ഊരുമൂപ്പൻ ബാലകൃഷ്ണൻ കണ്ടൻ, കാണി, ഉന്നതിയിലെ പൊതുപ്രവർത്തകനായ രാജു രാമൻ, മറ്റു ഇരുപത്തഞ്ചോളം ഊരുനിവാസികളും ചേർന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണിക്കൂറോളുകളുടെ കഠിനപ്രയത്നം കൊണ്ട് മൂന്ന് അപകടവളവുകളും ഗതാഗതയോഗ്യമാക്കി. ഉന്നതിയിലെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം തേടാനായി ഏപ്രിൽ 17-ന് അദാലത്ത് നടത്താനും തീരുമാനിച്ചിട്ടുള്ളതായി രാജു രാമൻ പറഞ്ഞു. Published: 28 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടമലയാർ-താളുംകണ്ടം റോഡിലെ അപകട വളവുകൾ നിവർത്തി — Mathrubhum… | Boolokam