ഇടമൺ-പാപ്പന്നൂർ പാതയിൽ മാലിന്യവും പന്നിശല്യവും

ഇടമൺ-പാപ്പന്നൂർ പാതയിൽ മാലിന്യവും പന്നിശല്യവും

M
MathrubhumiSource Link
തെന്മല :ഇടമൺ-പാപ്പന്നൂർ പാതയിൽ മാലിന്യം വലിച്ചെറിയുന്നത് നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. പാതയിൽ ഇടമൺ പൈപ്പ് ഫാക്ടറിമുതൽ തെന്മല പഞ്ചായത്തിന്റെ അതിർത്തിപ്രദേശംവരെയാണ് മാലിന്യം നിറയുന്നത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്നും മാലിന്യം തള്ളുന്നുണ്ട്. വളവിലും യാത്രക്കാർ വാഹനം നിർത്തി വിശ്രമിക്കുന്ന സ്ഥലങ്ങളിലുമെല്ലാം മാലിന്യം നിറയുന്നുണ്ട്. ഇതു ഭക്ഷിക്കാനായി തെരുവുനായ്ക്കളും കാട്ടുപന്നികളുമെത്തുന്നു. ബൈക്ക് ഉൾപ്പെടെയുള്ള വാഹനയാത്രികർക്ക് ഇവ ഭീഷണിയാണ്‌. പലപ്പോഴും സന്ധ്യമയങ്ങിയാൽ കാട്ടുപന്നികൾ പാതയോരത്തുണ്ടാകും. ഒരാഴ്ചമുൻപ് അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജനവാസം കുറവുള്ള മേഖലയായതിനാൽ അപകടം സംഭവിച്ചാൽ പുറത്തറിയാൻ വൈകും.ഇവിടെ പാതയുടെ തൊട്ടടുത്തുകൂടിയാണ് കല്ലടയാർ ഒഴുകുന്നത്. പാതയോരത്ത്‌ തള്ളുന്ന മാലിന്യം മഴക്കാലത്ത് കല്ലടയാറ്റിലേക്കാണ് ഒഴുകിയിറങ്ങുന്നത്. കല്ലടയാറ്റിലെ വെള്ളം ഒട്ടേറെ കുടിവെള്ളപദ്ധതികൾക്ക്‌ ഉപയോഗിക്കുന്നുണ്ട്. അതിനാൽ മാലിന്യം തള്ളുന്നത് തടയാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. To advertise here, Published: 31 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടമൺ-പാപ്പന്നൂർ പാതയിൽ മാലിന്യവും പന്നിശല്യവും — Mathrubhum… | Boolokam