ശാസ്താംകോട്ട : പോരുവഴി ഇടയ്ക്കാട് തെക്ക് നിലങ്ങളും വെള്ളക്കെട്ടുകളും വ്യാപകമായി നികത്തുന്നു. കുറ്റിക്കൽമുക്ക്-കടമ്പനാട് പാതയ്ക്ക് ഇരുവശവുമാണ് വ്യാപകമായി നികത്തുന്നത്. രണ്ടാഴ്ചയായി ഇരുവശങ്ങളിലെയും പാടങ്ങളിലും ചതുപ്പുകളിലും രാപകലില്ലാതെ മണ്ണും കെട്ടിടാവശിഷ്ടങ്ങളും എത്തിച്ച് തള്ളുകയാണ്. വീട്ടിനാൽ ഏലായുടെ ഭാഗമാണ് ഈ പ്രദേശം. To advertise here, അനധികൃത പാസുകൾ ഉപയോഗിച്ച് ലോഡ് കണക്കിന് കരമണ്ണെത്തിച്ചാണ് നികത്തുന്നത്. റബ്ബറും ഇടവിളകളും കൃഷിചെയ്തിരിക്കുന്ന ഭാഗങ്ങളിലായിരുന്നു തുടക്കത്തിൽ മണ്ണിറക്കിയിട്ടിരുന്നത്. ക്രമേണ സമീപത്തുള്ള വെള്ളക്കെട്ടുകളിലേക്കും വയലുകളിലേക്കും നികത്തൽ വ്യാപിച്ചു. ഏറെക്കാലമായി പണകോരി കർഷകർ ഇവിടെ ഇടവിളക്കൃഷി ചെയ്യുന്നുണ്ട്. ഇവയെല്ലാം മണ്ണിറക്കി നികത്തി പുരയിടമാക്കുകയാണ്. മതിലും ഗേറ്റും സ്ഥാപിച്ച് സുരക്ഷിതമാക്കിയശേഷം നികത്തുന്നവരുമുണ്ട്. വീട്ടിനാൽ ഏലായുടെ ഇരുകരകളിലെയും കുടിവെള്ളത്തിന്റെ പ്രധാന ഉറവിടമാണ് വെള്ളക്കെട്ടും ജലാശയങ്ങളും. വേനൽക്കാലത്തും അവ വറ്റാറില്ല. അതിനാൽ സമീപപ്രദേശങ്ങളിൽ കിണറുകളും വറ്റാറില്ല. ചതുപ്പും വെള്ളക്കെട്ടും നികത്താൻ തുടങ്ങിയതോടെ ഇടയ്ക്കാടിന്റെ ഉയർന്ന പ്രദേശങ്ങളിൽ കിണറുകൾ വറ്റുകയും ജലക്ഷാമത്തിന് കാരണമാകുകയും ചെയ്യുന്നതായി പരാതിയുണ്ട്. ജില്ലാ അതിർത്തിയും ജനവാസം കുറഞ്ഞ പ്രദേശവുമായതിനാൽ പരാതി നൽകിയാലും പോലീസും റവന്യൂ അധികൃതരും നടപടിയെടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. Published: 22 Apr 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടയ്ക്കാട് മേഖലയിൽ നിലവും വെള്ളക്കെട്ടുകളും വ്യാപകമായി നികത്തുന്നു
M
MathrubhumiSource Link
18 days ago