ഇടവേളയ്ക്ക് ശേഷം തുടരും; തരുൺ മൂർത്തി-മോഹൻലാൽ ചിത്രം L366-ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ഇടവേളയ്ക്ക് ശേഷം തുടരും; തരുൺ മൂർത്തി-മോഹൻലാൽ ചിത്രം L366-ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

M
MathrubhumiSource Link
Entertainment Desk Last Updated: 02 April 2026, 04:58 PM IST 55 ദിവസമാണ് ആദ്യ ഷെഡ്യൂൾ നീണ്ടത് എൽ366 മോ ഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L366 എന്ന സിനിമയെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറ്. അടുത്തിടെ പുറത്തിറങ്ങിയ ടി.എസ്. ലൗലാജൻ എന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പോലീസ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. 55 ദിവസങ്ങൾ നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി എന്നും നിലവിൽ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് എന്നുമുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. To advertise here, Also Read:  ലൗലാജന്റെ സ്വന്തം നൈസി; തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന് നായികയായി മീരാ ജാസ്മിൻ അടുത്ത ഷെഡ്യൂൾ മേയ് അഞ്ച് മുതൽ വീണ്ടും ആരംഭിക്കും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂടുതൽ പ്രധാനപ്പെട്ട രംഗങ്ങൾ അടുത്ത ഷെഡ്യൂളിൽ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത്. മോഹൻലാലിന്റെ കഥാപാത്രം വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുൽദാസ്, കോസ്റ്റും മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവ്യർ. മാർക്കറ്റിങ് ഒബ്‌സ്‌ക്യൂറ. Content Highlights: The first 55-day schedule of Mohanlal's highly anticipated film L366 has successfully concluded. Director Tarun Murthy and the team are taking a short break before resuming the next major filming phase on May 5, 2026. Published: 02 Apr 2026, 04:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടവേളയ്ക്ക് ശേഷം തുടരും; തരുൺ മൂർത്തി-മോഹൻലാൽ ചിത്രം L366-ന… | Boolokam