മലയാളി കോർണർ To advertise here, ബെംഗളൂരു : ഇടിക്കൂട്ടിൽ എതിരാളികളെ മലർത്തിയടിച്ച് മികവിന്റെ പുതിയ ഉയരങ്ങൾ തേടാനുള്ള പരിശ്രമത്തിൽ ബെംഗളൂരു മലയാളിയായ യുവ ബോക്സിങ് താരം. സർജാപുരയിൽ താമസിക്കുന്ന കോഴിക്കോട് മൊകവൂർ സ്വദേശി സി.കെ.നിഖിൽ രാജ് ആണ് ചിട്ടയായ പരിശീലനത്തിലൂടെ ഈ രംഗത്ത് മുന്നേറുന്നത്. ഇന്ത്യൻ പ്രൊഫഷണൽ ബോക്‌സിങ്ങിൽ ഓൾ സൂപ്പർ ഫ്‌ളൈ വിഭാഗത്തിൽ ഒൻപതാം റാങ്കിങ്ങിന് ഉടമയാണ് നിഖിൽ രാജ്. നിരവധി ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പുകളിൽ ഇതിനകം പങ്കെടുത്തു. കഴിഞ്ഞ മാസം ഗോവയിൽ നടന്ന ഇന്ത്യൻ പ്രീമിയർ പ്രൊഫഷണൽ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും നിഖിൽ രാജിന് കഴിഞ്ഞു. 2020-ൽ ഡൽഹി നോയ്ഡയിൽ നടന്ന ദേശീയ പ്രൊഫഷണൽ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും 2017-ൽ വിശാഖ പട്ടണത്തുനടന്ന ദേശീയ അമേച്വർ ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. പ്രൊഫഷണൽ ബോക്സിങ്ങിൽ എട്ടു ഫൈറ്റുകളിൽ മാറ്റുരക്കാൻ കഴിഞ്ഞെന്നത് നേട്ടമായാണ് നിഖിൽരാജ് കാണുന്നത്. കഴിഞ്ഞ വർഷം മേയിൽ ബെംഗളൂരുവിൽ നടന്ന പ്രൊഫഷണൽ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പശ്ചിമ ബംഗാളിന്റെ താരം അർജുൻ റാമിനെ തോൽപിച്ച് റെക്കോഡിട്ടു. അമെച്ചർ ബോക്സിങ്ങിൽ രണ്ടുതവണ കർണാടകത്തിലും രണ്ടു തവണ കേരളത്തിലും സ്വർണമെഡൽ ജേതാവായിട്ടുള്ള നിഖിൽ രാജ് 2010-ലാണ് ബോക്‌സിങ്ങിൽ മാറ്റുരക്കാൻ ലക്ഷ്യമിട്ട് പരിശീലനത്തിലേക്ക് കടന്നത്. കോഴിക്കോട്ടെ ബോക്‌സിങ് അക്കാദമിയിലായിരുന്നു തുടക്കം. ദേശീയ റഫറിയായ രമേഷ് കുമാറിന്റെ കീഴൽ പരിശീലനം നേടാനായത് നേട്ടമായെന്ന് നിഖിൽ രാജ് പറയുന്നു. 2017-ലാണ് ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലെ ജയനഗറിലുള്ള വിൻസന്റ് സാമിന്റെ സാം ബോക്‌സിങ് അക്കാദമിയിലും പരിശീലിച്ചു. ബെംഗളൂരുവിലെ നമ്പ്യാർ ബിൽഡേഴ്‌സിന്റെ നമ്പ്യാർ എലഗൻസായിൽ ഫിറ്റ്‌നസ് ട്രെയിനറാണ് നിഖിൽരാജ്. ന്യൂട്രീഷ്യനായ ലിയ സാലുവാണ് ഭാര്യ. Published: 29 Mar 2026, 12:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടിക്കൂട്ടിൽ നേട്ടം കൊയ്യാൻ ഒരു മലയാളി താരം
M
MathrubhumiSource Link
about 1 month ago