ഇടിഞ്ഞുവീഴാറായി പഴയ വില്ലേജോഫീസ് കെട്ടിടം

ഇടിഞ്ഞുവീഴാറായി പഴയ വില്ലേജോഫീസ് കെട്ടിടം

M
MathrubhumiSource Link
വീഴാറായ മരവും ഭീഷണി To advertise here, നല്ലേപ്പിള്ളി : വർഷങ്ങളോളം നല്ലേപ്പിള്ളി തെക്കേദേശം വില്ലേജോഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം അറ്റകുറ്റപ്പണിയില്ലാതെ തകർച്ചയിലായി. വില്ലേജോഫീസ് മൂന്നുവർഷംമുമ്പ്, പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ പഴയ കെട്ടിടം കാടുമൂടിക്കിടപ്പായി. തൊട്ടടുത്തുതന്നെ ഒരുമരം പഴയകെട്ടിടത്തിന് മുകളിലേക്ക് വീഴാറായി നിൽക്കുന്നുമുണ്ട്. ഇതിനടുത്താണ് എൽ.പി. സ്കൂളുള്ളത്‌. അപകടം പതിയിരിക്കുന്നതറിയാതെ കുട്ടികൾ ഒഴിവുസമയങ്ങളിൽ കളിക്കാൻ പഴയ കെട്ടിടത്തിലേക്ക് പോകുന്നുണ്ട്. പഴയ കെട്ടിടവും സ്ഥലവും തങ്ങളുടേതല്ലെന്നാണ് പഞ്ചായത്തും റവന്യൂവകുപ്പും പറയുന്നത്. അപകടമുണ്ടാകുംവരെ കാത്തിരിക്കാതെ മരംവെട്ടിമാറ്റാനും കെട്ടിടം സംരക്ഷിക്കാനും സർക്കാർ വകുപ്പുകൾ തയ്യാറാകണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ പഴയകെട്ടിടം ചിലർ വിറകും മറ്റുപകരണങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഈ ഭാഗത്ത് ഒന്നരക്കിലോമീറ്റർ അകലെ കൗണ്ടൻകളത്തിലാണ് അങ്കണവാടിയുള്ളത്. കെട്ടിടം അറ്റകുറ്റപ്പണി നടത്തി പ്രദേശത്ത്‌ അങ്കണവാടി തുടങ്ങാനുള്ള നടപടി പഞ്ചായത്ത്‌ സ്വീകരിക്കണമെന്ന്‌ പ്രദേശത്തുകാർ ആവശ്യപ്പെടുന്നു. Published: 14 Mar 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടിഞ്ഞുവീഴാറായി പഴയ വില്ലേജോഫീസ് കെട്ടിടം — Mathrubhumi | B… | Boolokam