മാരാരിക്കുളം : കഞ്ഞിക്കുഴിയിലെ കർഷകർക്കൊപ്പം ഇടുക്കിയിലെ കുളമാവിലെയും വാഴത്തോപ്പ് പഞ്ചായത്തിലെയും കൃഷി കാണാൻ മന്ത്രി പി. പ്രസാദിന്റെ യാത്ര. കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിലാണ് മന്ത്രി പങ്കെടുത്തത്. ബസിലായിരുന്നു കർഷകരോടൊപ്പം മന്ത്രിയും യാത്രചെയ്തത്. To advertise here, കഞ്ഞിക്കുഴി കൃഷിഭവനും പഞ്ചായത്തും ചേർന്നാണ് 16-ാം വാർഡിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്കായി (ടീം കഞ്ഞിക്കുഴി) കൃഷിപഠനയാത്ര ഒരുക്കിയത്. ഇടുക്കിയിലെ സുഗന്ധവിളകൾ കൃഷിചെയ്യുന്ന മാതൃകാ കൃഷിത്തോട്ടം സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ കൂനംമാവ് അഗസ്റ്റിനും കുടുംബവും നടത്തുന്ന പഴവർഗങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും കൃഷിയിടത്തിലുമെത്തി. കുളമാവിലെ കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ ഫാ. ഡോ. ജിജോ കുര്യന്റെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രവും കൃഷിസംസ്കൃതിയും ആഴത്തിൽ പഠിപ്പിക്കുന്ന ഗൈഡഡ് ടൂർ സംഘവും പഠനയാത്രയിൽ പങ്കാളിയായി. കഞ്ഞിക്കുഴിയിൽ കുരുമുളകു കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ശരിയായ ഇനം തിരഞ്ഞെടുത്ത് ശ്രദ്ധയോടെ കൃഷിചെയ്താൽ വലിയ വരുമാനം നേടാനാകുമെന്നും മന്ത്രി കർഷകരെ ഓർമ്മിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, കർമസേനാ സെക്രട്ടറി ജി. ഉദയപ്പൻ, ക്ലസ്റ്റർ പ്രസിഡന്റ് എം.ഡി. സുധാകരൻ, കൃഷി ഓഫീസർ റോസ്‌മി ജോർജ് തുടങ്ങിയവരും പങ്കെടുത്തു. Published: 04 May 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടുക്കിയിലെ കൃഷി പഠിക്കാൻ കർഷകർക്കൊപ്പം മന്ത്രിയുടെ യാത്ര
M
MathrubhumiSource Link
about 3 hours ago
