കട്ടപ്പന : ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഇടുക്കി മണ്ഡലം ഇനി റോയിയുടെ ആസ്ഥാനമാകും. റോഷിയെന്ന മഹാമേരുവിനെ വീഴ്ത്തി ഇടുക്കി റോയ് കെ.പൗലോസ് തിരിച്ചുപിടിക്കുമ്പോൾ അത് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വലിയ വിജയമാണ്. കൈപ്പത്തി വന്നാൽ മണ്ഡലത്തിൽ ജയിച്ചുകയറാമെന്ന തന്ത്രം ചെറിയ മുറുമുറുപ്പുകൾക്കിടയിലും മുന്നണി കൃത്യമായി നടപ്പിലാക്കി. മികച്ച സ്ഥാനാർഥിയെ കൂടി ഇറക്കിയതോടെ റോഷിയുടെ പതനം പൂർണമായി. To advertise here, ജില്ലാ ആസ്ഥാനവും ഇടുക്കി പദ്ധതിയും ഉൾപ്പെടുന്ന പ്രദേശത്ത് തനിക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന സൂചനകൾ റോയി കെ.പൗലോസ് തിരഞ്ഞെടുപ്പ് കാലത്തുതന്നെ പങ്കുവെച്ചിരുന്നു. ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ കർഷകർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കർഷകർക്ക് അനുകൂല നിലപാടുണ്ടാകുമെന്ന സൂചനകളും നൽകി. ഇക്കാര്യങ്ങളൊക്കെ തന്നെയാണ് തനിക്ക് വോട്ടായി മാറിയതെന്ന ബോധ്യം ഇവയ്ക്ക് പരിഹാരം കാണാൻ കോൺഗ്രസിനെ നിർബന്ധിതമാക്കും. ഭൂപ്രശ്നങ്ങളിൽ ജില്ലാ ഭരണകൂടത്തിന് ഒപ്പംനിന്ന് ഇടപെടൽ നടത്താൻ ഏറെ അവസരങ്ങളും റോയി കെ.പൗലോസിന് ലഭിക്കും. അതിനാൽതന്നെ ഇടുക്കിയിൽനിന്നും മന്ത്രി സ്ഥാനം ലഭിക്കും എന്ന സൂചനയും കോൺഗ്രസ് വൃത്തങ്ങൾക്ക് ഇടയിലുണ്ട്. നന്ദി പറഞ്ഞ് യു.ഡി.എഫ്. :രണ്ടുപതിറ്റാണ്ടുകളായി ജില്ലയിൽ എം.എൽ.എ.മാർ ഇല്ലാതിരുന്ന കോൺഗ്രസിന് നാല് എം.എൽ.എ.മാർ ലഭിച്ചിരിക്കുന്നുവെന്നത് നേട്ടമാണെന്ന് യു.ഡി.എഫ്. ചെയർമാൻ ജോയി വെട്ടിക്കുഴി പറയുന്നു. തോട്ടം മേഖലയിലെ തൊഴിലാളികളെ പറഞ്ഞുപറ്റിച്ചതിനുള്ള ശിക്ഷയാണ് ഇടതുപക്ഷം അനുഭവിക്കേണ്ടി വന്നത്. ഇടുക്കിയിലെ കർഷക ജനത ഭൂവിഷയങ്ങളിൽപ്പെട്ട് വഴിമുട്ടി നിന്നപ്പോഴും, വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ പൊലിഞ്ഞപ്പോഴും പ്രതീക്ഷ നൽകി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഉറപ്പിന് ജനങ്ങൾ നൽകിയ ഉത്തരമാണ് തിരഞ്ഞെടുപ്പിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. Published: 05 May 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
