ഇടുക്കിയിൽ കൈപ്പത്തി തെളിഞ്ഞു

ഇടുക്കിയിൽ കൈപ്പത്തി തെളിഞ്ഞു

M
MathrubhumiSource Link
തൊടുപുഴ : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ ഇടുക്കിയച്ചൊല്ലി യു.ഡി.എഫിൽ തർക്കമായിരുന്നു. പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റ് കോൺഗ്രസിന് വേണമെന്നായിരുന്നു ആവശ്യം. എങ്കിൽ മാത്രമേ റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കഴിയുകയുള്ളു എന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അത് അച്ചട്ടായി. കൈപ്പത്തി ചിഹ്നത്തിലെ പരീക്ഷണം ഇടുക്കിയിൽ യു.ഡി.എഫിന് വിജയപാതയൊരുക്കി. 23,822 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി റോയി കെ.പൗലോസ് ജയിച്ചു. To advertise here, 1987-ലാണ് മണ്ഡലത്തിൽ കോൺഗ്രസ് ഇതിന് മുമ്പ് മത്സരിച്ചത്. യു.ഡി.എഫ്. മണ്ഡലത്തിൽ പിന്നീട് ജനതാദളും തുടർച്ചയായി കേരള കോൺഗ്രസ് എമ്മും മത്സരിച്ചു. കേരള കോൺഗ്രസ് എം എൽ.ഡി.എഫിലേക്ക് പോയപ്പോൾ 2021-ൽ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ചു. അന്ന് വളരെ വിയർത്താണ് റോഷി ജയിച്ചത്. ഇടതുപാർട്ടികളേക്കാളും കേരള കോൺഗ്രസുകളേക്കാളും കോൺഗ്രസിന് വോട്ടുള്ള മണ്ഡലമാണ് ഇടുക്കി. എന്നാൽ, കഴിഞ്ഞതവണ ഇതിൽ കുറേയേറെ വോട്ടുകൾ റോഷിക്ക് വ്യക്തിപരമായി കിട്ടിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ അങ്ങിനെ വോട്ടുചോർച്ച ഉണ്ടാകില്ലെന്നായിരുന്നു നേതാക്കളുടെ വാദം. ആദ്യം ഇടഞ്ഞ് നിന്നെങ്കിലും കേരള കോൺഗ്രസ് വഴങ്ങി. എന്നിട്ടും പ്രതിസന്ധി അടങ്ങിയില്ല. സ്ഥാനാർഥി ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. ഒടുവിൽ റോയി കെ.പൗലോസിന് നറുക്കുവീണു. മൂന്നര പതിറ്റാണ്ടിന് ശേഷം ഇടുക്കി മണ്ഡലത്തിൽ കൈപ്പത്തി ഉയർന്നു. Published: 05 May 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!