തിരുവനന്തപുരം: മാതൃഭൂമി കോർ കേരള പ്രീ പോൾ സർവേ ഫലത്തിന്റെ മൂന്നാംദിനമായ വെള്ളിയാഴ്ച പരിശോധിച്ചത് 35 മണ്ഡലങ്ങളിലെ ജയസാധ്യതകൾ. എൽഡിഎഫ്-16, യുഡിഎഫ്-16, എൻഡിഎ-0, ഇഞ്ചോടിഞ്ച് മത്സരം-മൂന്നിടത്ത് എന്നിങ്ങനെയാണ് ട്രെൻഡ്. To advertise here, കണ്ണൂർ, ആറന്മുള എന്നിങ്ങനെ മന്ത്രിമാർ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ആറന്മുളയിൽ ആരോഗ്യമന്ത്രി വീണാ ജോർജും യുഡിഎഫിന്റെ അബിൻ വർക്കിയും തമ്മിലും കണ്ണൂരിൽ തുറമുഖം-പുരാവസ്തു വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യുഡിഎഫിന്റെ ടി.ഒ. മോഹനനും തമ്മിലുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഇതുവരെ പുറത്തുവന്ന 105 മണ്ഡലങ്ങളിലെ ട്രെൻഡ് ഇങ്ങനെയാണ്. എൽഡിഎഫ്-50, യുഡിഎഫ്-49, എൻഡിഎ-0. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ-6 (കഴക്കൂട്ടം, വടകര, പൂഞ്ഞാർ, കണ്ണൂർ, ആറന്മുള, കാട്ടാക്കട) ഇന്നത്തെ സർവേ ഫലം ഇങ്ങനെ 1 ധർമടം മണ്ഡലത്തിൽ പിണറായി വിജയൻ തന്നെ. വൻ ലീഡിന് സാധ്യത എൽഡിഎഫ്-57.38% യുഡിഎഫ്- 32.33% എൻഡിഎ-10.29% 2 ഉടുമ്പൻചോല യിൽ എൽഡിഎഫ് മണ്ഡലം നിലനിർത്തും, കെ.കെ. ജയചന്ദ്രന് ജയസാധ്യത എൽഡിഎഫ്-46.68% യുഡിഎഫ്-40.69% എൻഡിഎ-12.63% 3 ചവറ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും, ഷിബു ബേബി ജോണിന് ജയസാധ്യതയെന്ന് സർവേഫലം എൽഡിഎഫ്-42.85% യുഡിഎഫ്-46.79% എൻഡിഎ-10.36% 4 കാട്ടാക്കട യിൽ ശക്തമായ പോരാട്ടം, എൽഡിഎഫിന്റെ ഐ.ബി. സതീഷും യുഡിഎഫിന്റെ എം.ആർ. ബൈജുവും തമ്മിൽ മത്സരം കടുക്കും. എൽഡിഎഫ്-38.37% യുഡിഎഫ്-35.87% എൻഡിഎ-25.76% 5 പുനലൂരിൽ എൽഡിഎഫിന്റെ സി. അജയപ്രസാദിന് വ്യക്തമായ മേൽക്കൈ. എൽഡിഎഫ്-50.28% യുഡിഎഫ്-34.86% എൻഡിഎ-14.86% 6 നെടുമങ്ങാട്ട് അട്ടിമറിയില്ല. എൽഡിഎഫിന്റെ ജി.ആർ. അനിലിന് ജയസാധ്യത. എൽഡിഎഫ്-48% യുഡിഎഫ്-36.44% എൻഡിഎ-15.56% 7 കോന്നി യിൽ എൽഡിഎഫിനായി കെ.യു. ജനീഷ് കുമാർ മണ്ഡലം നിലനിർത്തും. എൽഡിഎഫ്-49.62% യുഡിഎഫ്-36.72% എൻഡിഎ-13.66% 8 കടുത്തുരുത്തി യിൽ അദ്ഭുതങ്ങളില്ല, കേരളാ കോൺഗ്രസിന്റെ മോൻസ് ജോസഫ് തന്നെ. എൽഡിഎഫ്-41.58% യുഡിഎഫ്-50.32% എൻഡിഎ-8.1% 9 തൃപ്പൂണിത്തുറ യിൽ യുഡിഎഫിന്റെ ദീപക് ജോയിക്ക് വിജയസാധ്യതയെന്ന് സർവേ റിപ്പോർട്ട്. എൽഡിഎഫ്-41.39% യുഡിഎഫ്-44.38% എൻഡിഎ-14.23% 10 ഇടുക്കി മണ്ഡലത്തിൽ അട്ടിമറി. എൽഡിഎഫിന്റെ റോഷി അഗസ്റ്റിനെ യുഡിഎഫിന്റെ റോയ് കെ. പൌലോസ് പരാജയപ്പെടുത്തുമെന്ന് സർവേ ഫലം. എൽഡിഎഫ്-43.56% യുഡിഎഫ്-46.36% എൻഡിഎ-10.08% 11 നാദാപുരത്ത് യുഡിഎഫിന്റെ കെ.എം. അഭിജിത്തിന് വിജയസാധ്യതയെന്ന് സർവേ റിപ്പോർട്ട്. എൽഡിഎഫ്-44.36% യുഡിഎഫ്-48.72% എൻഡിഎ-6.92% 12 തൃക്കാക്കര യിൽ യുഡിഎഫിന്റെ ഉമാ തോമസിന് ജയസാധ്യത. എൽഡിഎഫ്-33.72% യുഡിഎഫ്-52.74% എൻഡിഎ-13.54% 13 പാറശ്ശാല യിൽ എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎ സി.കെ. ഹരീന്ദ്രൻ മണ്ഡലം നിലനിർത്തുമെന്ന് സർവേ റിപ്പോർട്ട് എൽഡിഎഫ്-50.36% യുഡിഎഫ്-32.13% എൻഡിഎ-17.51% 14 പേരാമ്പ്ര യിൽ ടി.പി. രാമകൃഷ്ണന് വിജയസാധ്യതയെന്ന് സർവേഫലം. എൽഡിഎഫ്-48.64% യുഡിഎഫ്-41.91% എൻഡിഎ-9.45% 15 ചടയമംഗലത്ത് എൽഡിഎഫിന്റെ ജെ. ചിഞ്ചുറാണിക്ക് ജയസാധ്യത. എൽഡിഎഫ്-46.06% യുഡിഎഫ്-40.81% എൻഡിഎ-13.13% 16 മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്‌റഫിന് ജയസാധ്യത. എൻഡിഎയുടെ കെ. സുരേന്ദ്രൻ രണ്ടാംസ്ഥാനത്തെന്ന് സർവേ ഫലം. എൽഡിഎഫ്-22.36% യുഡിഎഫ്-40.54% എൻഡിഎ-37.1% 17 തളിപ്പറമ്പിൽ എൽഡിഎഫിന്റെ പി.കെ. ശ്യാമള മണ്ഡലം നിലനിർത്തും. എൽഡിഎഫ്-50.14% യുഡിഎഫ്-41.36% എൻഡിഎ-8.5% 18 കുന്നമംഗലം മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കും. യുഡിഎഫിന്റെ എം.എ. റസാഖിന് ജയസാധ്യത. എൽഡിഎഫ്-40.11% യുഡിഎഫ്-43.31% എൻഡിഎ-16.58% 19 പട്ടാമ്പി യിൽ അട്ടിമറിയില്ല. എൽഡിഎഫിന്റെ മുഹമ്മദ് മുഹ്‌സിന് ജയസാധ്യത എൽഡിഎഫ്-48.58% യുഡിഎഫ്-42.69% എൻഡിഎ-8.73% 20 ആറ്റിങ്ങലിൽ എൽഡിഎഫിന് ഒ.എസ്. അംബികയ്ക്ക് ജയസാധ്യതയെന്ന് സർവേഫലം. എൽഡിഎഫ്-47.24% യുഡിഎഫ്-25.84% എൻഡിഎ-26.92% 21 കുട്ടനാട്ടിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും. റെജി ചെറിയാന് വിജയസാധ്യത എൽഡിഎഫ്-37.67% യുഡിഎഫ്-49.73% എൻഡിഎ-12.6% 22 ആലുവ യിൽ യുഡിഎഫിന്റെ അൻവർ സാദത്തിന് വിജയസാധ്യത. എൽഡിഎഫ്-39.54% യുഡിഎഫ്-47.18% എൻഡിഎ-13.28% 23 വേങ്ങര യിൽ യുഡിഎഫിന്റെ കെ.എം. ഷാജിക്ക് ജയസാധ്യതയെന്ന് റിപ്പോർട്ട്. എൽഡിഎഫ്-40.61% യുഡിഎഫ്-54.43% എൻഡിഎ-4.96% 24 ഒല്ലൂരിൽ എൽഡിഎഫിന്റെ കെ. രാജൻ മണ്ഡലം നിലനിർത്തുമെന്ന് സർവേ ഫലം. എൽഡിഎഫ്-53.94% യുഡിഎഫ്-36.62% എൻഡിഎ-9.44% 25 മണ്ണാർക്കാട് മണ്ഡലം യുഡിഎഫിന്റെ എൻ. ഷംസുദ്ദീൻ നിലനിർത്തിയേക്കും. എൽഡിഎഫ്-41.91% യുഡിഎഫ്-48.11% എൻഡിഎ-9.98% 26 തിരൂരിൽ യുഡിഎഫ് മണ്ഡലം നിലനിർത്തും. കുറുക്കോളി മൊയ്ദീന് ജയസാധ്യത. എൽഡിഎഫ്-43.78% യുഡിഎഫ്-47.62% എൻഡിഎ-8.6% 27 തലശ്ശേരി യിൽ എൽഡിഎഫിന്റെ കാരായി രാജന് വിജയസാധ്യത. എൽഡിഎഫ്-49.59% യുഡിഎഫ്-34.26% എൻഡിഎ-16.15% 28 വണ്ടൂരിൽ യുഡിഎഫിന്റെ എ.പി. അനിൽകുമാറിന് ജയസാധ്യത. എൽഡിഎഫ്-40.16% യുഡിഎഫ്-54.9% എൻഡിഎ-4.94% 29 കണ്ണൂരിൽ കടുത്ത പോരാട്ടം. എൽഡിഎഫിന്റെ കടന്നപ്പള്ളി രാമചന്ദ്രനും യുഡിഎഫിന്റെ ടി.ഒ. മോഹനനും തമ്മിൽ കടുത്ത മത്സരം. എൽഡിഎഫ്-44.54% യുഡിഎഫ്-46.48% എൻഡിഎ-8.98% 30 പെരിന്തൽമണ്ണ യിൽ യുഡിഎഫിന്റെ നജീബ് കാന്തപുരം മണ്ഡലം നിലനിർത്തും. എൽഡിഎഫ്-40.69% യുഡിഎഫ്-52.71% എൻഡിഎ-6.6% 31 കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തും. എൽഡിഎഫ്-41.23% യുഡിഎഫ്-38.26% എൻഡിഎ-20.51% 32 തരൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുമോദിന് വിജയസാധ്യത. എൽഡിഎഫ്-49.56% യുഡിഎഫ്-36.18% എൻഡിഎ-14.26% 33 ഇരിഞ്ഞാലക്കുട യിൽ ആർ. ബിന്ദു മണ്ഡലം നിലനിർത്തും. എൽഡിഎഫിന് ജയസാധ്യത. എൽഡിഎഫ്-41.78% യുഡിഎഫ്-34.98% എൻഡിഎ-23.24% 34 കോട്ടയ്ക്കൽ മണ്ഡലം യുഡിഎഫ് നിലനിർത്തും. ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയസാധ്യത. എൽഡിഎഫ്-38.47% യുഡിഎഫ്-54.63% എൻഡിഎ-6.9% 35 ആറന്മുള യിൽ ടൈറ്റ് ഫൈറ്റ്, എൽഡിഎഫിന്റെ വീണാ ജോർജും യുഡിഎഫിന്റെ അബിൻ വർക്കിയും തമ്മിൽ ബലാബലം. നേരിയ മുൻതൂക്കം അബിന്. കുമ്മനം രാജശേഖരനാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. എൽഡിഎഫ്-38.04% യുഡിഎഫ്-40.44% എൻഡിഎ-21.52%

ഇടുക്കിയിൽ റോഷിയെ റോയ് കെ. പൗലോസ് വീഴ്ത്തും, കാട്ടാക്കടയിൽ കടുത്തമത്സരം| പ്രീ പോൾ സർവേ Live updates
M
MathrubhumiSource Link
about 1 month ago