തൊടുപുഴ: യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ സങ്കീർണ്ണമായി തുടരുന്നതിനിടെ, സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. കോട്ടയത്ത് വെച്ച് നാളെ വൈകുന്നേരത്തോടെയാകും ഔദ്യോഗികമായ പ്രഖ്യാപനം നടക്കുക. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും പാർട്ടി ഇത്തവണയും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുന്നണിയിലെ ഐക്യം പരിഗണിച്ച് ചില സീറ്റുകളിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. To advertise here, ഇടുക്കി സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസും യുഡിഎഫ് നേതൃത്വവും വിട്ടുവീഴ്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ജെ. ജോസഫ് സ്ഥിരീകരിച്ചു. നിലവിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പാർട്ടിക്കുള്ളിൽ പുരോഗമിക്കുകയാണ്. വിട്ടുവീഴ്ചകളെക്കുറിച്ചും സ്ഥാനാർഥികളെക്കുറിച്ചുമുള്ള അന്തിമ ഫലം ഇന്ന് വൈകുന്നേരമോ നാളെയോ മാത്രമേ ലഭിക്കുകയുള്ളൂ. എല്ലാ സീറ്റുകളുടെയും കാര്യത്തിൽ ഒരുമിച്ചൊരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: PJ Joseph signals potential compromises for Kerala Congress within UDF seat-sharing talks. Published: 16 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇടുക്കിയിൽ വിട്ടുവീഴ്ചയ്ക്ക് സാധ്യത; 'പ്രയാസമുണ്ട്, എല്ലാം നാളെ പറയാം'; സസ്പെൻസ് നിലനിർത്തി PJ ജോസഫ്
M
MathrubhumiSource Link
about 2 months ago