ഇടുങ്ങിയ വഴിയിൽ പ്രതികളുടെ കാർ കുടുങ്ങി; പോലീസുമായി മുഖാമുഖം പോര്, കുടുക്കിയത് സാഹസികമായി

ഇടുങ്ങിയ വഴിയിൽ പ്രതികളുടെ കാർ കുടുങ്ങി; പോലീസുമായി മുഖാമുഖം പോര്, കുടുക്കിയത് സാഹസികമായി

M
MathrubhumiSource Link
മുണ്ടക്കയം : കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവിനെ കാറിൽ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മുണ്ടക്കയത്തുവെച്ച് പോലീസ് കുടുക്കിയത് സാഹസികമായി. ഇടുങ്ങിയ വഴിയിൽ പ്രതികളുടെ കാർ കുടുങ്ങിയതും നിർണായകമായി. പകലും രാത്രിയും പോലീസും പ്രതികളും പലയിടത്തുവെച്ചും അടുത്തടുത്ത് വന്നെങ്കിലും ഓരോ തവണയും രക്ഷപ്പെട്ടു. ഒടുവിൽ കുടുങ്ങി. To advertise here, ജില്ലാ പോലീസ് മേധാവിയുടെയും ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനമാണ് പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കുന്നത് തടഞ്ഞത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അലുവാ അതുൽ എന്ന ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു, കുലശേഖരപുരം ഹുസൈൻ, കുലശേഖരപുരം മുഹമ്മദ് ആഷിക്, കുലശേഖരപുരം നൗഫൽ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11.30-ഓടെ മുണ്ടക്കയത്തിനു സമീപം മുരിക്കുംവയലിൽ ചാത്തനാട്ട് സാബു എന്നയാളുടെ ഒഴിഞ്ഞുകിടന്ന വീട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം കെ.എൽ.29 എൽ4314 കാറിൽ കൊല്ലത്തുനിന്ന് കടന്ന പ്രതികൾ വിവിധ ഇടങ്ങളിലൂടെ കറങ്ങിയശേഷം തമിഴ്നാട്ടിലേക്ക് കടക്കുവാനാണ് മുണ്ടക്കയം ഭാഗത്തേക്ക് വന്നത്. പ്രതികളെ പിന്തുടർന്ന കരുനാഗപ്പള്ളി പോലീസ് വിവരം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പോലീസ് എം.സി. റോഡിലും കറുകച്ചാൽ, മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, മുണ്ടക്കയം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും വാഹന പരിശോധന കർശനമാക്കി. ഇതോടൊപ്പം തന്നെ വിവിധ ഇടങ്ങളിലെ നിരീക്ഷണക്യാമറകളും പരിശോധിച്ചു. ഇതിൽ രാത്രി എട്ടോടെ ളായിക്കാട് ഭാഗത്ത് പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈലിൽ പോലീസ് കൈ കാണിച്ച് കാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു മുണ്ടക്കയം ഭാഗത്തേക്ക് വന്ന ഇവരെ മുണ്ടക്കയം-എരുമേലി റൂട്ടിലെ പുത്തൻചന്തയിൽ വെച്ച് വീണ്ടും പിടികൂടാൻ ശ്രമം നടത്തി. പോലീസിനെ വെട്ടിച്ച് എരുമേലി റൂട്ടിലേക്ക് ഇവർ കടന്നു. വാഹനത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും രണ്ട് പോലീസുകാരും പിക്കപ്പ് വാനിൽ പിന്തുടർന്നു. പിക്കപ്പ് കുറുകേ ഇട്ട് കാർ തടയാൻ ശ്രമിച്ചെങ്കിലും പിക്കപ്പിനെ തട്ടിച്ച് കാർ കടന്നുപോയി. പിന്നീട് ഇവർ മുണ്ടക്കയത്തുനിന്ന് നാല് കിലോമീറ്റർ മാറി അമരാവതിയിൽനിന്ന് ഗ്രാമപ്രദേശമായ പുഞ്ചവയൽ റൂട്ടിലേക്ക് തിരിഞ്ഞുപോയി. മുരിക്കുംവയൽ ഗവ.സ്കൂളിന് സമീപം എത്തി വീതികുറഞ്ഞ റോഡിലേക്ക് കയറുവാൻ ശ്രമിക്കുന്നതിനിടെ കാർ വഴിയിൽ കുടുങ്ങി. ഇതോടെ വണ്ടി ഉപേക്ഷിച്ച് ഓടി സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കയറി ഒളിച്ചു. വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇവിടെയെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. Content Highlights: suspects arrested for the murder of Karunagappally gang leader Atul., Suspects were intercepted in Mundakayam after a multi-district police pursuit., The vehicle got trapped in a narrow road in Murikkumvayal, leading to the final capture., Coordinated effort between Kollam and Kottayam district police prevented suspects from escaping to Tamil Nadu. Published: 16 Mar 2026, 02:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടുങ്ങിയ വഴിയിൽ പ്രതികളുടെ കാർ കുടുങ്ങി; പോലീസുമായി മുഖാമുഖ… | Boolokam