പുല്പള്ളി (വയനാട്): താഴെയങ്ങാടിയിൽ അപകടത്തിൽപ്പെട്ട ലോറിയിലെ മരത്തടികൾ സൗജന്യമായി മറ്റൊരു ലോറിയിലേക്ക് കയറ്റിനൽകി പുല്പള്ളിയിലെ മരം ലോഡിങ് തൊഴിലാളികൾ. സംയുക്ത മരം ലോഡിങ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു ലോഡുകയറ്റിവിട്ടത്. To advertise here, ഒരാഴ്ചമുൻപ് മരത്തടികൾ കയറ്റി പോവുകയായിരുന്ന ലോറി വേലിയമ്പത്ത് അപകടത്തിൽപ്പെട്ടിരുന്നു. ഈ ലോറിയിലെ മരങ്ങൾ മറ്റൊരു ലോറിയിലേക്ക് മാറ്റിക്കയറ്റി പോകുന്നതിനിടെയാണ് താഴെയങ്ങാടിയിൽ വീണ്ടും അപകടത്തിൽപ്പെടുന്നത്. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി സമീപത്തെ ആക്രിക്കടയിലേക്ക് ഇടിച്ചുകയറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മറയുകയായിരുന്നു. ലോറിക്കടിയിൽ ആരെങ്കിലും അകപ്പെട്ടിരുന്നോയെന്ന സംശയത്തെ തുടർന്ന് ലോറിയിലെ മരത്തടികൾമുഴുവൻ പുറത്തേക്ക് മാറ്റി, ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി പരിശോധിച്ചിരുന്നു. അന്ന് നാട്ടുകാരും ചുമട്ടുതൊഴിലാളികളുമെല്ലാം ചേർന്നായിരുന്നു മരത്തടികൾ ലോറിയിൽനിന്ന് മാറ്റിയത്. രണ്ടുതവണ മരം ലോഡ് കയറ്റുന്നതിനായി പണം ചെലവഴിച്ച ഉടമയ്ക്ക് വീണ്ടും പണംമുടക്കി ലോഡുകയറ്റുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമായിരുന്നു. മരത്തിന്റെ ഉടമ മരം ലോഡിങ് യൂണിയൻ നേതാക്കളുടെ അടുത്ത് സഹായമഭ്യർഥിച്ച് എത്തിയതോടെയാണ് തൊഴിലാളികൾ സൗജന്യമായി ലോഡ് കയറ്റിനൽകാൻ തീരുമാനമെടുത്തത്. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ തൊഴിലാളികളെത്തി മരം മറ്റൊരു ലോറിയിൽ കയറ്റിവിട്ടു. നേതാക്കളായ മണി പാമ്പനാൽ, കെ.എൻ. മുരളീധരൻ, വി.ടി. തോമസ്, പി.എ. മുഹമ്മദ് തുടങ്ങിയവർ നേതൃത്വംനൽകി. Content Highlights: Pulpally labor unions provided free labor to a truck owner in distress., The timber was being reloaded after a series of road accidents., Workers aimed to prevent further financial loss for the vehicle owner., Community solidarity displayed by local loading unions. Published: 28 Mar 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇതാ ‘ഒരുലോഡ് സ്നേഹം’; അപകടത്തിൽപ്പെട്ട ലോറിയിലെ മരത്തടികൾ സൗജന്യമായി കയറ്റിനൽകി ലോഡിങ് തൊഴിലാളികൾ
M
MathrubhumiSource Link
about 1 month ago