കാസർകോട് : കാസർകോട്ടുകാർ സ്ത്രീവിരോധികളാണോ? അല്ലെന്നൊക്കെ വാദിക്കാമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യമെടുക്കുമ്പോൾ അങ്ങനെ പറയേണ്ടിവരും. ജില്ലയിൽനിന്ന് ഇതുവരെ ഒരു സ്ത്രീപോലും നിയമസഭയുടെ പടി കണ്ടിട്ടില്ല. സ്ത്രീ ശാക്തീകരണത്തെയും വനിതാ പ്രാതിനിധ്യത്തെയും കുറിച്ചൊക്കെ പറയുമെങ്കിലും എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ ഇതുവരെ ഒരു വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻപോലും തയ്യാറായിട്ടില്ല. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥിതി ഇതാണ്. To advertise here, എന്നാൽ ജില്ലയിൽ ഇതുവരെ ഒരു നിയമസഭാ മണ്ഡലത്തിലും ജയിക്കാനായിട്ടില്ലെങ്കിലും ബി.ജെ.പി. വനിതാ സ്ഥാനാർഥിയെ പരീക്ഷിച്ചിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽനിന്ന് ജയലക്ഷ്മി എൻ.ഭട്ടാണ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്. യു.ഡി.എഫ്. സ്ഥാനാർഥി മുസ്‌ലിം ലീഗിലെ എൻ.എ.നെല്ലിക്കുന്നിനെതിരേ മത്സരിച്ച അവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എൻ.എ.നെല്ലിക്കുന്നിന് 53,068 വോട്ടും ജയലക്ഷ്മി എൻ.ഭട്ടിന് 43,330 വോട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി ഐ.എൻ.എല്ലിലെ അസീസ് കടപ്പുറത്തിന് 16,467 വോട്ടുമാണ് ലഭിച്ചത്. 9738 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻ.എ.നെല്ലിക്കുന്ന് ജയിച്ചത്. ഇത്തവണയും എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ വനിതകളെ മത്സരിപ്പിക്കുന്നില്ല. എൻ.ഡി.എ. മുന്നണിയുടെ സ്ഥാനാർഥിയായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി കാസർകോട്ട് സ്ഥാനാർഥിയാകാനിടയുണ്ട്. അശ്വിനി ഇല്ലെങ്കിൽ ജില്ലയിൽ പ്രധാന മുന്നണികൾക്കൊന്നും ഇത്തവണ വനിതാ സ്ഥാനാർഥിയുണ്ടാകില്ല. Content Highlights: Kasaragod has never sent a woman to the Kerala Legislative Assembly., Major fronts LDF and UDF have consistently failed to field female candidates., BJP remains the only party to have fielded a female candidate in the district., Gender disparity in local political representation remains a significant issue. Published: 18 Mar 2026, 08:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇതുവരെ ഒരു സ്ത്രീപോലും നിയമസഭയിലെത്തിയില്ല; കാസർകോട്ടെ ചരിത്രം ഇങ്ങനെയാണ്
M
MathrubhumiSource Link
about 2 months ago