മൂവി ഡെസ്ക് Last Updated: 07 April 2026, 06:16 PM IST ‘ഭൂത് ബംഗ്ലാ’ ട്രെയിലർ ലോഞ്ചിൽ ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു അക്ഷയ് കുമാറും അദ്ദേഹത്തിന്റെ വസ്ത്രവും. അക്ഷയ് കുമാർ | ഫോട്ടോ: PTI സോ ഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ ഔട്ട്ഫിറ്റ്. ഒറ്റനോട്ടത്തിൽ കണ്ടാൽ എലി കരണ്ടതെന്ന് തോന്നുന്ന, കീറിപ്പറിഞ്ഞ സ്റ്റൈലിലുള്ള വസ്ത്രമാണ് അക്ഷയ് കുമാർ ധരിച്ചിരുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലാ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനാണ് അദ്ദേഹം ഈ ട്രെൻഡിങ് വസ്ത്രം ധരിച്ചത്. To advertise here, ‘ഭൂത് ബംഗ്ലാ’ ട്രെയിലർ ലോഞ്ചിൽ ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു അക്ഷയ് കുമാറും അദ്ദേഹത്തിന്റെ വസ്ത്രവും. ട്രെയിലർ ലോഞ്ചിന്റെ വീഡിയോകൾ പുറത്തുവന്നതോടെ സൂപ്പർതാരത്തിനുനേരെ അതിരൂക്ഷമായ പരിഹാസമാണുയർന്നത്. മലയാളികളുൾപ്പെടെ നിരവധി പേർ പ്രതികരണവുമായെത്തി. പാവം, ഈ ഗതി വന്നല്ലോ, എലിയാണോ ഔട്ട്ഫിറ്റ് ഡിസൈനർ, എല്ലായിടത്തുമുണ്ടല്ലേ തെരുവ് നായ ശല്യം, വരുന്ന വഴിക്ക് പട്ടി കടിച്ചോ എന്നെല്ലാമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ. 14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാർ-പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ലാ. ഹൊറർ കോമഡി ഗണത്തിൽപെടുന്ന ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് നായിക. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖട്ടാ മീഠാ’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. 2021ൽ റിലീസ് ചെയ്ത ‘ഹങ്കാമ 2’വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ‘ഭൂൽ ഭുലയ്യ’ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷൻ. പരേഷ് റാവൽ, രാജ്പാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏപ്രിൽ 17-ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം, പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിന്റെ പഴയകാല വിജയങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. Content Highlights: Bollywood superstar Akshay Kumar's distressed "ripped" outfit at the Bhooth Bangla trailer launch has ignited a storm of trolls on social media, with fans and critics comparing the high-fashion look to an encounter with stray dogs or rats. Published: 07 Apr 2026, 06:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇതെന്താ എലി കരണ്ടോ? തെരുവുനായ ശല്യമുണ്ടോ? ഡ്രസ് വാങ്ങാൻ പൈസയില്ലേ?; അക്ഷയ് കുമാറിന് ട്രോൾ
M
MathrubhumiSource Link
about 1 month ago