ചാത്തന്നൂർ : ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇത്തിക്കരയിൽ നടക്കുന്ന അടിപ്പാത നിർമാണം കൊല്ലം-തിരുവനന്തപുരം പാതയിൽ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത്തിക്കരയിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം പാളിയതോടെ ചാത്തന്നൂർമുതൽ കൊട്ടിയംവരെ കിലോമീറ്ററുകൾ വാഹനങ്ങൾ നിരയായി കിടക്കുകയാണ്. ഇതുവരെ രണ്ടുവരിയായി പോയിരുന്ന വാഹനങ്ങൾ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തിക്കരയിൽ ഒറ്റവരിയായി കടന്നുപോകേണ്ടിവന്നതാണ് കുരുക്കിന് പ്രധാന കാരണം. To advertise here, കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളുടെ നിര ചാത്തന്നൂർ തിരുമുക്ക് ജങ്ഷനും കടന്ന് നീണ്ടുകിടക്കുകയാണ്. മറുഭാഗത്ത് കൊട്ടിയം സിത്താരവരെയും വാഹനങ്ങൾ കുടുങ്ങി. പരവൂർ ഭാഗത്തുനിന്നു തിരുമുക്ക് അടിപ്പാത വഴി എത്തിയ വാഹനങ്ങൾകൂടിയായതോടെ ചാത്തന്നൂർ ജങ്ഷനിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇത്തിക്കര പാലത്തിനു സമീപം ബദൽ പാതകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ തിരിച്ചുവിടാൻ കഴിയാതെ പോലീസും വലഞ്ഞു. മണിക്കൂറുകൾ നീണ്ട കുരുക്കിനെത്തുടർന്ന് സ്വകാര്യ ബസുകൾ പലതും സർവീസ് മുടക്കേണ്ട അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി. ബസുകൾ വൈകിയാണ് ഓടിയത്. Published: 21 Apr 2026, 02:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇത്തിക്കരയിലെ അടിപ്പാത നിർമാണം: ഗതാഗതക്കുരുക്കിൽ വലഞ്ഞ് ദേശീയപാത
M
MathrubhumiSource Link
19 days ago