ഇത്തിക്കരയിൽ അടിപ്പാത നിർമാണം തുടങ്ങി, ഗതാഗതക്കുരുക്കും

ഇത്തിക്കരയിൽ അടിപ്പാത നിർമാണം തുടങ്ങി, ഗതാഗതക്കുരുക്കും

കൊട്ടിയം : ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ഇത്തിക്കരയിൽ അടിപ്പാതയുടെ നിർമാണം തുടങ്ങി. ഇതിനുവേണ്ടി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ ഇവിടെ കുരുങ്ങി. To advertise here, കഷ്ടിച്ച് ഒരുവാഹനത്തിനുമാത്രം കടന്നുപോകാൻ ഇടമുള്ളയിടത്ത് ഇരുദിശയിലേക്കും വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ മാർഗമില്ലാതായതോടെ കൊട്ടിയംമുതൽ ചാത്തന്നൂർവരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലൻസുകളടക്കം മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടക്കുന്നു. മുന്നറിയിപ്പുകളൊന്നും ഇല്ലാതായതോടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടേക്കെത്തുന്നത്. ഇത്തിക്കര പള്ളിക്കു സമീപമായാണ് അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. റോഡ് അടച്ചശേഷം പള്ളിക്കു മുന്നിലുള്ള സർവീസ് റോഡിലൂടെയാണ് ഇരുവശത്തേക്കും വാഹനം കടത്തിവിടുന്നത്. കെ.എസ്.ആർ.ടി.സി. ബസുകളും കണ്ടെയ്നറുകളും ഈ റോഡിലൂടെ വന്നതോടെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് പോകാൻ കഴിയാതായി. വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പൊതുപ്രവർത്തകരും കരാർ കമ്പനി അധികൃതരെ അറിയിച്ചതനുസരിച്ച്‌ അടിപ്പാതയുടെ ഒരുഭാഗത്ത് മണ്ണിട്ടശേഷം അതുവഴി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയമെടുത്തു. Published: 23 Apr 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇത്തിക്കരയിൽ അടിപ്പാത നിർമാണം തുടങ്ങി, ഗതാഗതക്കുരുക്കും — M… | Boolokam