Auto Desk Last Updated: 06 April 2026, 02:35 PM IST ഓരോ വാഹനങ്ങള്‍ക്കും എത്ര രൂപ വീതം കൂടുന്നുവെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. photo:mahindra ഇ ന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര, വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. ഏപ്രിൽ ആറാം തീയതി മുതൽ വർധിപ്പിച്ച വില പ്രാബല്യത്തിൽ വരുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഐസ് എൻജിൻ എസ്‌യുവികൾക്കും വാണിജ്യ വാഹനങ്ങൾക്കും മാത്രമായിരിക്കും ഈ വില വർധന ബാധകമാകുകയെന്നും ഇലക്ട്രിക് മോഡലുകളെ ബാധിക്കില്ലെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. To advertise here, ഓരോ വാഹനത്തിനും എത്ര രൂപ വീതം കൂടുന്നുവെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മഹീന്ദ്ര എസ്‌യുവികളുടെ നിലവിലെ വിലയുടെ 2.5 ശതമാനം വരെയായിരിക്കും പരമാവധി വർധന വരുത്തുകയെന്നാണ് മഹീന്ദ്ര പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ശരാശരി 1.6 ശതമാനത്തിന്റെ വില വർധനവായിരിക്കും ഓരോ മോഡലിലും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലുകളായ സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക്, ഥാർ, ഥാർ റോക്‌സ്, എക്‌സ്‌യുവി 3 എക്‌സ്.ഒ. തുടങ്ങിയ മോഡലുകളെ വില വർധന ബാധിക്കും. എന്നാൽ, അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡൽ എക്‌സ്‌യുവി 7 എക്‌സ്ഒ മോഡലിനെ വില വർധനവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിതരണത്തിന് ശേഷം ഈ വാഹനത്തിന്റെയും വില വർധിപ്പിക്കും. Content Highlights: Mahindra increases prices for ICE SUVs and commercial vehicles effective April 2026., Electric vehicle models are exempt from this price hike., Price increase ranges up to 2.5%, with an average hike of 1.6%., Popular models like Scorpio-N, Thar, and XUV 3XO are affected., The new XUV 7XO remains unaffected for current bookings. Published: 06 Apr 2026, 02:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇനി അൽപ്പം കോസ്റ്റ്‌ലി; മഹീന്ദ്ര എസ്‌യുവി വില വർധിപ്പിച്ചു, രക്ഷപ്പെട്ടത് ഒരേയൊരു മോഡൽ
M
MathrubhumiSource Link
about 1 month ago