ഇനി പൊടിപാറും പോരാട്ടം

ഇനി പൊടിപാറും പോരാട്ടം

M
MathrubhumiSource Link
തൊടുപുഴ : അടർക്കളത്തിൽ സ്ഥാനാർഥികൾ നിരന്നു. തിരഞ്ഞെടുപ്പിലേക്ക് ഇനി അധികം സമയമല്ല. പ്രചാരണം കടുക്കുന്ന ദിനങ്ങൾ. To advertise here, ആദ്യം എൽ.ഡി.എഫാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എൻ.ഡി.എ. പ്രഖ്യാപിച്ച് തുടങ്ങി. ഒരൽപ്പം താമസിച്ചെങ്കിലും യു.ഡി.എഫ്. കഴിഞ്ഞ ദിവസം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി. ഇനി പീരുമേട്ടിലെ എൻ.ഡി.എ.യുടെ സ്ഥാനാർഥി ആരെന്നുകൂടി പ്രഖ്യാപിച്ചാൽ എല്ലാം പൂർത്തിയായി. എല്ലാ സ്ഥാനാർഥികളും ഇപ്പോൾ നാമനിർദേശ പത്രിക നൽകാനുള്ള തിരക്കിലാണ്. ശനിയാഴ്ച തന്നെ പരമാവധി സ്ഥാനാർഥികൾ പത്രിക നൽകുമെന്നാണ് അറിയുന്നു രണ്ട് രാജയും ഒരു രാജേന്ദ്രനും കോൺഗ്രസിനും സി.പി.എമ്മിനും രാജമാർ. ബി.ജെ.പി.ക്ക് രാജേന്ദ്രൻ. ദേവികുളത്ത് സ്ഥാനാർഥികളുടെ പേരുകൾക്ക് പോലും നല്ല സാമ്യമുണ്ട്. ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സ്വാധീനമുള്ള മൂന്ന് പേർ. സിറ്റിങ് എം.എൽ.എ. എ. രാജ വളരെ നേരത്തേ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി അടിമാലി ടൗണിൽ റോഡ് ഷോയും നടത്തി. സി.പി.എം. വിട്ട് ബി.ജെ.പി.യിലേക്ക് ചേക്കേറിയ മുൻ എം.എൽ.എ. എസ്. രാജേന്ദ്രനാണ് എൻ.ഡി.എ. സ്ഥാനാർഥി. അദ്ദേഹവും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. ഇരുകൂട്ടർക്കും ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് എസ്. രാജേന്ദ്രൻ പാർട്ടിയിൽനിന്ന് പുറത്തുപോകാൻ കാരണം. പ്രദേശത്തെ സി.പി.എം. കേന്ദ്രങ്ങളിൽ നിന്നുൾപ്പടെ വോട്ടുകൾ ചോർത്തി ശക്തി പ്രകടിപ്പിക്കുകയാണ് രാജേന്ദ്രന്റെയും ബി.ജെ.പി.യുടെയും ലക്ഷ്യം. രാജേന്ദ്രൻ പോയത് കാരണം പാർട്ടിക്ക് യാതൊരു ക്ഷീണവും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുകയാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റേയും ലക്ഷ്യം. പുതുമുഖമായ എഫ്. രാജയെയാണ് യു.ഡി.എഫും കോൺഗ്രസും കളത്തിലിറക്കിയിരിക്കുന്നത്. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസിന്റെ പ്രഖ്യാപനം വന്നത്. മത്സരത്തിന് ആദ്യമാണെങ്കിലും അദ്ദേഹം മണ്ഡലത്തിൽ സുപരിചിതനാണ്. പ്രചാരണവും തുടങ്ങി. തിരിച്ചുവരവുകളുടെഉടുമ്പൻചോല ഉടുമ്പൻചോലയിൽ ഇത് തിരിച്ചുവരവുകളുടെ സീസണാണ്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഉടുമ്പൻചോല എം.എൽ.എ.യുമായ കെ.കെ. ജയചന്ദ്രൻ 10 വർഷത്തിന് ശേഷം വീണ്ടും മണ്ഡലത്തിൽ മത്സരിക്കുകയാണ്. 2001 മുതൽ മൂന്ന് പ്രാവശ്യം തുടർച്ചയായി കെ.കെ. ജയചന്ദ്രനായിരുന്നു മണ്ഡലത്തിലെ എം.എൽ.എ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും വിജയത്തിൽ കുറഞ്ഞൊന്നും അദ്ദേഹവും സി.പി.എമ്മും പ്രതീക്ഷിക്കുന്നില്ല. യു.ഡി.എഫ്. സ്ഥാനാർഥിയുടെ കാര്യത്തിൽ കുറച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. പേരുകൾ പലപ്രാവശ്യം മാറിമറിഞ്ഞു. ഒടുവിൽ ഡി.സി.സി. ജനറൽ സെക്രട്ടറി സേനാപതി വേണുവിനെ സ്ഥാനാർഥിയായി നിശ്ചയിച്ചു. ഇതും ഒരു തിരിച്ചുവരവാണ്. 2016-ൽ എം.എം. മണിക്ക് എതിരെ സേനാപതി വേണുവായിരുന്നു മത്സരിച്ചത്. അന്ന് 1,109 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ വിജയം തൊടാനാകുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസിനും ലക്ഷ്യം തിരിച്ചു വരവുതന്നെയാണ്. 2016-ൽ മണ്ഡലത്തിൽനിന്ന് 21,799 വോട്ടാണ് പാർട്ടി സ്ഥാനാർഥി നേടിയത്. 2021-ൽ അത് മൂന്നിലൊന്നായി കുറഞ്ഞു. ആ ക്ഷീണം തീർക്കണം. മണ്ഡലത്തിൽ തങ്ങളുടെ ശക്തി തെളിയിക്കണം. അതാണ് ലക്ഷ്യം. ഇത്തവണ അഡ്വ. സംഗീത വിശ്വനാഥനാണ് ബി.ഡി.ജെ.എസ്. സ്ഥാനാർഥി. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സംഗീതയ്ക്ക് മണ്ഡലത്തിൽനിന്ന് അത്യാവശ്യം നല്ല വോട്ട് കിട്ടിയിരുന്നു. റോഷിയും റോയിയും;ത്രികോണ മത്സരത്തിന് പ്രതീഷ് 2016-ൽ റോഷി അഗസ്റ്റിൻ ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിജയത്തിനായി ഓടിനടന്ന ഡി.സി.സി. പ്രസിഡന്റാണ് റോയി കെ. പൗലോസ്. ഇന്ന് ഇടുക്കിയിൽ പരസ്പരം പോരാടുകയാണ് രണ്ട് പേരും. 2001 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിൻ ജയിക്കുന്ന മണ്ഡലമാണ് ഇത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ റോഷിയെ, എൽ.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനാൽത്തന്നെ അദ്ദേഹത്തിന് വളരെ നേരത്തേതന്നെ പ്രചാരണം തുടങ്ങാനായി. വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് ഇടുക്കിയിൽ ആദ്യം മുതൽ അൽപ്പം പ്രശ്‌നമുണ്ടായിരുന്നു. എല്ലാം പരിഹരിച്ച് ഒടുവിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് റോയി കെ.പൗലോസിനെ, സ്ഥാനാർഥിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. പല തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ റോയി കെ.പൗലോസ് ഒന്നാമതായിരുന്നു. എന്നാൽ, അവസാനനിമിഷം തട്ടിപ്പോകും. ഇത്തവണ അതുണ്ടായില്ല. ഗാഡ്ഗിൽ, കസ്തൂരിരംഗൻ വിഷയങ്ങളിൽ ജില്ലയിൽ പാർട്ടി പ്രതിരോധത്തിലായപ്പോൾ ധൈര്യപൂർവം കോൺഗ്രസിനെ നയിച്ച ഡി.സി.സി. പ്രസിഡന്റായിരുന്നു റോയി കെ.പൗലോസ്. അതിനാൽ ഈ സ്ഥാനാർഥിത്വം അദ്ദേഹത്തിന് അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് പ്രവർത്തകർ പറയുന്നു. കേരള കോൺഗ്രസിന്റെ സീറ്റിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. ഇതിന്റെ പേരിൽ ചില തർക്കങ്ങളുമുണ്ടായി. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസിന് ചിന്തിക്കാൻ കഴിയില്ല. ബി.ഡി.ജെ.സി.ന് നല്ല വോട്ടുള്ള മണ്ഡലമാണ് ഇടുക്കി. 2016-ൽ ബിജുമാധവൻ 27,403 വോട്ടുകളാണ് നേടിയത്. 2021-ൽ 9148 ആയി കുറഞ്ഞു. ഇത്തവണ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭയാണ് എൻ.ഡി.എ. സ്ഥാനാർഥി. ശക്തമായ ത്രികോണ മത്സരം മണ്ഡലത്തിൽ നടക്കുമെന്നാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ. പീരുമേട്ടിൽഉഗ്രൻ പോരാട്ടം 2016-ലും 2021-ലും നിസ്സാര വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി സിറിയക് തോമസ്, മണ്ഡലത്തിൽ പരാജയപ്പെട്ടത്. മണ്ഡലം പിടിച്ചെടുക്കാൻ ഇത്തവണയും സിറിയക്കിനെ തന്നെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. ജയസാധ്യത കൂടുതൽ സിറിയക് തോമസിന് വിലയിരുത്തിയാണ് ഒരുപ്രാവശ്യം കൂടി പാർട്ടി അദ്ദേഹത്തിന് അവസരം നൽകിയത്.മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾ പാർട്ടിക്കുള്ളിൽ പടലപ്പിണക്കങ്ങളുടെ ബാക്കിപത്രമാണെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. കുത്തക മണ്ഡലം നിലനിർത്തുന്നതിനായി ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെ തന്നെയാണ് സി.പി.ഐ. നിയോഗിച്ചിരിക്കുന്നത്. ഞായറാഴ്ച അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്. കൂടാതെ മുഖ്യമന്ത്രി ഉൾപ്പെടയുള്ളവർ പ്രചാരണത്തിന് എത്തുന്നുണ്ട്. എൻ.ഡി.എ. സ്ഥാനാർഥിയയൊണ് മണ്ഡലത്തിൽ ഇനി പ്രഖ്യാപിക്കാനുള്ളത്. വെള്ളിയാഴ്ച വൈകീട്ട് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിലെ മത്സരചിത്രം തെളിഞ്ഞു വാശി ഒഴുകുന്ന തൊടുപുഴ... കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (എം) പോരാട്ടം നടക്കുന്ന ജില്ലയിലെ മണ്ഡലം. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ കുത്തക മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫാണ് യു.ഡി.എഫിനായി കളത്തിലിറങ്ങുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അദ്ദേഹം മണ്ഡലത്തിൽ ഒട്ടേറെ പ്രദേശങ്ങളിൽ ഓടിയെത്തി. വൻവിജയം തന്നെയാണ് ലക്ഷ്യം. യു.ഡി.എഫും എൻ.ഡി.എ.യും സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുമ്പ് തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് കൂടിയായ എൽ.ഡി.എഫ്. സ്ഥാനാർഥി സിറിയക് ചാഴിക്കാടൻ അന്നുമുതൽ തന്നെ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. ലോറേഞ്ചിലെ ഉയർന്ന പ്രദേശങ്ങളിൽ വരെ ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തി. എൻ.ഡി.എ. സംബന്ധിച്ച് രണ്ട് തിരഞ്ഞെടുപ്പിലും തുടർച്ചയായി ഇരുപതിനായിരത്തിന് മുകളിൽ വോട്ട് കിട്ടിയ മണ്ഡലമാണ് തൊടുപുഴ. 2016-ൽ ബി.ഡി.ജെ.എസ്. മത്സരിച്ചപ്പോൾ 28,845 വോട്ടും 2021-ൽ ബി.ജെ.പി. സ്ഥാനാർഥിക്ക് 21,263 വോട്ടും കിട്ടി. ഇത്തവണ ട്വന്റി ട്വന്റിക്കാണ് സീറ്റ്. അഡ്വ. റോയി വാരികാട്ടാണ് സ്ഥാനാർഥി. 2016-ൽ എൽ.ഡി.എഫ്. സ്വതന്ത്രനായി അദ്ദേഹം മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇനി പൊടിപാറും പോരാട്ടം — Mathrubhumi | Boolokam | Boolokam