ഇന്ത്യയിൽ വേരുറപ്പിക്കാൻ വിൻഫാസ്റ്റ്, ഇനിയെത്തുന്നത് സെവൻ സീറ്റർ; വിഎഫ് എംപിവി 7 വരുന്നു

ഇന്ത്യയിൽ വേരുറപ്പിക്കാൻ വിൻഫാസ്റ്റ്, ഇനിയെത്തുന്നത് സെവൻ സീറ്റർ; വിഎഫ് എംപിവി 7 വരുന്നു

M
MathrubhumiSource Link
Auto Desk Last Updated: 05 April 2026, 11:20 AM IST കോംപാക്ട് എസ്‌യുവി മോഡലായ വിഎഫ്6, മിഡ് സൈസ് എസ്‌യുവിയായ വിഎഫ് 7 എന്നീ മോഡലുകളുമായായിരുന്നു വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം. വിന്‍ഫാസ്റ്റ് വിഎഫ് എംപിവി 7 | Photo: Vinfast India ഇ ന്ത്യയിലെ വാഹന വിപണിയിലെ ഇളമുറക്കാരാനാണ് വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. കൃത്യമായി പറഞ്ഞാൽ 2025 സെപ്റ്റംബർ മുതൽ ഇന്ത്യൻ നിരത്തുകളുടെ ഭാഗമായ കമ്പനി. എന്നാൽ, ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ കമ്പനികളിൽ ഒന്നും വിൻഫാസ്റ്റ് ആയിരിക്കും. ഇതിന്റെ തെളിവാണ് രണ്ട് മോഡലുകളുമായി വിപണിയിലെത്തി മാസങ്ങൾക്കിപ്പുറം മൂന്നാമത്തെ മോഡലും പ്രഖ്യാപിച്ചിരിക്കുന്നത്. To advertise here, കോംപാക്ട് എസ്‌യുവി മോഡലായ വിഎഫ്6, മിഡ് സൈസ് എസ്‌യുവിയായ വിഎഫ് 7 എന്നീ മോഡലുകളുമായായിരുന്നു വിൻഫാസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം. എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഒരു സെവൻ സീറ്റർ എംപിവിയാണ്. വിഎഫ് എംപിവി 7 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഏപ്രിൽ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ആഗോള വിപണികളിൽ ഇതിനോടകം തന്നെ എത്തിയിട്ടുള്ള വാഹനമാണ് വിഎഫ് എംപിവി 7 എന്ന മോഡൽ. 60.13 കിലോവാട്ട് ബാറ്ററി പാക്കാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജിൽ 450 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിൽ നൽകിയിരിക്കുന്ന 201 എച്ച്പി പവറും 280 എൻഎം ടോർക്കുമേകാൻ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. മുന്നിലെ ആക്‌സിലിൽ മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനം കേവലം 10 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. ബോക്‌സി ഡിസൈനിലാണ് വിഎഫ് എംപിവി 7 ഒരുങ്ങിയിരിക്കുന്നത്. കാഴ്ചയിൽ വിഎഫ്6, വിഎഫ്7 മോഡലുകൾക്ക് സമാനമാണ്. വെർട്ടിക്കിൾ സ്റ്റാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിൽ നിറഞ്ഞ് നിൽക്കുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പ്, വിൻഫാസ്റ്റ് ലോഗോ എന്നിവയാണ് മുന്നിലുള്ളത്. വിഎഫ് എംപിവി 7 ഗ്ലോബൽ മോഡലിൽ 19 ഇഞ്ച് വലിപ്പമുള്ള എയറോ ഒപ്റ്റിമൈസ്ഡ് അലോയി വീലുകളാണ് നൽകിയിരിക്കുന്നത്. മുന്നിലേതിന് സമാനമായ ലൈറ്റ് ബാറാണ് ടെയ്ൽലാമ്പായി പിന്നിലുള്ളത്. ലളിതമായ ഇന്റീരിയർ ലേഔട്ട് ആണ് വിൻഫാസ്റ്റ് വാഹനങ്ങളുടെ സവിശേഷത. വിഎഫ് എംപിവി 7-ലും ഇതേ രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ഏഴ് പേർക്ക് യാത്ര ചെയ്യാനാകുന്ന സീറ്റുകളാണ് ഈ വാഹനത്തിലുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായും പ്രവർത്തിക്കുന്ന 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഡ്രൈവറിന് മുന്നിൽ സാധാരണയായി നൽകാറുള്ള ഡിസ്‌പ്ലേയ്ക്ക് പകരമായി ഹെഡ് അപ്പ് ഡിസ്‌പ്ലേ നൽകിയേക്കുമെന്നാണ് പ്രതീക്ഷ. Content Highlights: VinFast announces 7-seater VF MPV 7 for the Indian market., Official launch scheduled for April 15, 2026., Equipped with a 60.13 kWh battery offering a 450km range., Features 201 HP motor with 280 Nm torque., Modern interior with a 10.1-inch touchscreen and head-up display. Published: 05 Apr 2026, 11:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യയിൽ വേരുറപ്പിക്കാൻ വിൻഫാസ്റ്റ്, ഇനിയെത്തുന്നത് സെവൻ സ… | Boolokam