ഇന്ത്യയും ചൈനയും നാഗരികതയുടെ കളിത്തൊട്ടിലുകൾ, ട്രംപ് നിൽക്കുന്നിടമാണ് നരകം- ഇറാൻ എംബസി

ഇന്ത്യയും ചൈനയും നാഗരികതയുടെ കളിത്തൊട്ടിലുകൾ, ട്രംപ് നിൽക്കുന്നിടമാണ് നരകം- ഇറാൻ എംബസി

ഹൈദരാബാദ് / ടെഹ്റാൻ: ചൈനയും ഇന്ത്യയും നാഗരികതയുടെ കളിത്തൊട്ടിലുകളാണെന്ന് ഇറാൻ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'നരകതുല്യമായ സ്ഥലങ്ങൾ' എന്നു വിശേഷിപ്പിക്കുന്ന ഒരു ടോക്ക് ഷോയുടെ ട്രാൻസ്ക്രിപ്റ്റ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റീപോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇറാന്റെ വിമർശനാത്മകമായ പ്രതികരണം. To advertise here, "യുദ്ധക്കുറ്റവാളിയായ പ്രസിഡന്റ് ഇറാൻ നാഗരികതയെ നശിപ്പിക്കുമെന്ന് എവിടെ നിന്നാണോ ഭീഷണിപ്പെടുത്തിയത് ആ സ്ഥലമാണ് നരകം," ഹൈദരാബാദിലെ ഇറാനിയൻ എംബസി എക്സിൽ എഴുതി. "ഭിന്നിപ്പിച്ച് ഭരിക്കുക; പക്ഷെ ട്രംപ് യാതൊരു നിയമമില്ലാതെ ഭിന്നിപ്പിക്കുകയാണ്," എംബസി മറ്റൊരു പോസ്റ്റിൽ പറഞ്ഞു. അമേരിക്കൻ റേഡിയോ ഹോസ്റ്റ് മൈക്കിൾ സാവേജ് നടത്തിയ ഒരു ടോക്ക് ഷോയുടെ ട്രാൻസ്ക്രിപ്റ്റ് ട്രംപ് റീപോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഈ വിശദീകരണം വന്നത്. അതിൽ മൈക്കിൾ സാവേജ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'നരകതുല്യമായ സ്ഥലങ്ങൾ' എന്ന് വിശേഷിപ്പിക്കുകയും അവിടെ നിന്ന് ആളുകൾ ഗർഭകാലത്തിന്റെ ഒമ്പതാം മാസത്തിൽ അമേരിക്കയിലേക്ക് വന്ന് അവരുടെ കുട്ടികൾക്ക് അമേരിക്കൻപൗരത്വം നേടുന്നതിനെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. Content Highlights: Iran defends India and China as cradles of civilization., The controversy stems from a reposted transcript by Donald Trump., Michael Savage's talk show labeled India and China as 'hellholes'., The Iranian Embassy in Hyderabad condemned the remarks as divisive. Published: 23 Apr 2026, 08:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യയും ചൈനയും നാഗരികതയുടെ കളിത്തൊട്ടിലുകൾ, ട്രംപ് നിൽക്ക… | Boolokam